ബോക്‌സിംഗ് ഡേ ടെസ്റ്റ് മുടങ്ങിയേക്കും, പുതിയ വെല്ലുവിളി

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കല്ലുകടിയായി കാലാവസ്ഥ പ്രവചനം. മത്സരത്തിനിടെ മഴ പെയ്യാനുളള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. ഇതോടെ മത്സരത്തില്‍ മഴ രസകൊല്ലിയാകുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

മെല്‍ബണില്‍ നാളെ മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണത്രെ. ആദ്യ ദിനത്തിന് ശേഷം മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും മെല്‍ബണിലേത്. അവസാന ദിനത്തിലേക്ക് എത്തുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാവും എന്ന പ്രവചനവുമുണ്ട്.

നിലവില്‍ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ പിന്നിലാണ്. ആദ്യ മത്സരത്തില്‍ ലീഡ് നേടിയ ശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അതിനാല്‍ തന്നെ ബോക്‌സിംഗ് ഡേ ടെസ്റ്റ് ജയിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു കയറിയിരുന്നു. അന്ന് മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ജസ്പ്രിത് ഭുംറ എന്നിവരുടെ മികവിലാണ് ഇന്ത്യ മികവ് കാണിച്ചത്. 37 വര്‍ഷത്തിന് ശേഷമായിരുന്നു ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ അന്ന് കോഹ്‌ലിക്ക് കീഴില്‍ ജയിച്ചു കയറിയത്.

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍,ഉമേഷ് യാദവ്, ബൂമ്ര, സിറാജ്

ഓസ്ട്രേലിയന്‍ പ്ലേയിങ് ഇലവന്‍: ജോ ബേണ്‍സ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍,ട്രാവിഡ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ന്‍, കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, ലിയോണ്‍.

You Might Also Like