ശ്രീലങ്കന്‍ ടീമില്‍ കലാപം, ഇന്ത്യയുടെ പര്യടനം അനിശ്ചിതത്വത്തില്‍

പ്രതിഫലം വെട്ടിക്കുറച്ചതിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ കലാപം. ക്രിക്കറ്റ് ബോര്‍ഡിനെതിരേ ശ്രീലങ്കന്‍ സൂപ്പര്‍ താരങ്ങള്‍ പ്രതിഷേധത്തിലാണ്. ലങ്കയുടെ പ്രധാന താരങ്ങളായ ടെസ്റ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചു.

പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്. അഭിഭാഷകന്‍ വഴിയാണ് ഇവര്‍ കരാറില്‍ ഒപ്പുവെയ്ക്കാനുള്ള വിസമ്മതം അറിയിച്ചത്.

24 താരങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിച്ച് കരാറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിന് മുന്‍പ് കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം.

താരങ്ങള്‍ ബോര്‍ഡുമായി ഉടക്കിയതോടെ ജൂലായില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം അനിശ്ചിതത്വത്തിലായി. ലങ്കന്‍ പര്യടനം റദ്ദാക്കിയാല്‍ അത് ഇന്ത്യന്‍ ടീമിലെ സഞ്ജുവിനടക്കമുളള യുവതാരങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

You Might Also Like