ഇംഗ്ലണ്ടില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യന്‍ യുവതാരം, ഗംഭീറിന് ഇനി അവഗണിക്കാനാകില്ല

Image 3
CricketFeaturedTeam India

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമായി വാഴ്ത്തപ്പെട്ട പൃഥ്വി ഷാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 2018-ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായി തിളങ്ങിയ ഷാ, പിന്നീട് ദേശീയ ടീമിലും ഇടം നേടിയിരുന്നു. എന്നാല്‍ ഫോമില്ലായ്മായും അതിനൊപ്പം ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കരിയറിനെ പിന്നോട്ടടിച്ചു.

ഇപ്പോള്‍ ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ കപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഷാ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുകയാണ്. ഡര്‍ഹാമിനെതിരായ മത്സരത്തില്‍ 71 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയത് ഏറ്റവും പുതിയ ഉദാഹരണം. 16 ബൗണ്ടറികളും ഒരു സിക്സറുമടക്കം 97 റണ്‍സാണ് ഷായുടെ ഇന്നിംഗ്‌സ് നിര്‍ഭാഗ്യം കൊണ്ടാണ് പൃഥ്വിഷായ്ക്ക് സെഞ്ചുറി നഷ്ടമായത്.

ഡെര്‍ബിഷെയറിനെതിരായ ആദ്യ മത്സരത്തിലൊഴികെ മറ്റെല്ലാ കളികളിലും പൃഥ്വിഷാ തിളങ്ങി. ഈ കളിയില്‍ ഒന്‍പത് റണ്‍സ് നേടി പൃഥ്വി ഷാ പുറത്താവുകയായിരുന്നു. ഹാംഷെയറിനെതിരായ മത്സരത്തില്‍ 34 പന്തില്‍ 40 റണ്‍സ് നേടിയ ഷാ, മിഡില്‍സെക്സിനെതിരായ കളിയില്‍ 58 പന്തുകളില്‍ 76 റണ്‍സ് അടിച്ചു കൂട്ടി.

ദേശീയ ടീമില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ഷായ്ക്ക് പുതിയ പരിശീലകന്‍ ഗൗതം ഗംഭീറില്‍ പ്രതീക്ഷയുണ്ട്. യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗംഭീര്‍ എന്നും മുന്നിലാണ്. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ വീണ്ടും തുറക്കപ്പെട്ടേക്കാം എന്ന പ്രതീക്ഷ ഗംഭീറിനുണ്ട്.

2018-ല്‍ അരങ്ങേറ്റം കുറിച്ച ഷാ ഇതുവരെ 5 ടെസ്റ്റുകളും 6 ഏകദിനങ്ങളും ഒരു ട്വന്റി20യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 42.38 ശരാശരിയില്‍ 339 റണ്‍സും ഏകദിനത്തില്‍ 31.5 ശരാശരിയില്‍ 189 റണ്‍സുമാണ് നേട്ടം. ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ ഷായ്ക്ക് വന്‍ തുക ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.