ബ്ലാസ്റ്റേഴ്‌സ് യുവതാരത്തേയും റാഞ്ചി, വീണ്ടും അമ്പരപ്പിച്ച് ഈസ്റ്റ് ബംഗാള്‍

Image 3
FootballISL

ട്രാന്‍സ്ഫര്‍ വിപണിയില്‍ കോളിളക്കം സൃഷ്ടിയ്ക്കുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരത്തേയും സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം പ്രീതം കുമാര്‍ സിംഗിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്.

രണ്ട് വര്‍ഷത്തേയ്ക്കാണ് പ്രീതം കുമാറുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2017 മുതല്‍ ബ്ലാസറ്റേഴ്‌സിനൊപ്പമുളള പ്രീതത്തിന് പക്ഷെ മഞ്ഞകുപ്പായത്തില്‍ അതികമൊന്നും കളിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. ആറ് മത്സരങ്ങളില്‍ മാത്രമാണ് പ്രീതം കുമാര്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിലായിരുന്നു അവസാന സീസണുകളില്‍ താരം കളിച്ചത്. നേരത്തെ മൂന്ന് വര്‍ഷത്തോളം ഷില്ലോംഗ് എഫ്‌സിയ്ക്കായും പ്രീതം കളിച്ചിട്ടുണ്ട്.

അതെസമയം സീസണ് മുന്നോടിയായി നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചിരിക്കുന്നത്. ഐഎസ്എല്‍ കളിയ്ക്കാം എന്ന പ്രതീക്ഷയോടെയാണ് ഈസ്റ്റ് ബംഗാള്‍ വലിയ ഒരുക്കങ്ങള്‍ നടത്തുന്നത്.