പ്രത്യേക വിമാനത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ നാട്ടിലേക്ക് മടങ്ങി

Image 3
FootballISL

ലോക്ഡൗണ്‍ കാരണം കൊല്‍ക്കത്തയില്‍ കുടുങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന നാട്ടിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നുളള പ്രത്യേക വിമാനത്തിലാണ് കിബു വികൂന സ്വദേശമായ സ്‌പെയിനിലേക്ക് മടങ്ങിയത്. ഇനി കൊറോണ ഭീതി ഒഴിഞ്ഞാല്‍ ആകും വികൂന തിരികെ ഇന്ത്യയിലേക്ക് വന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ചുമതലയേല്‍ക്കുക.

കൊല്‍ക്കത്തയില്‍ വിവിധി ക്ലബുകള്‍ക്ക് കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ഒപ്പം ആണ് വികൂന നാട്ടിലേക്ക് മടങ്ങിയത്. ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹി വരെ പ്രത്യേക ബസ്സിലാണ് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ സ്‌പെയിനിലേക്ക് യാത്ര ആയി.

ഐസോളിനെതിരെ വിജയം സ്വന്തമാക്കി മോഹന്‍ ബഗാനെ ചാമ്പ്യന്മാരാക്കിതിന് പിന്നാലെയാണ് കൊവിഡ് 19 അടിച്ച് വീശിയതും രാജ്യം ലോക്ഡൗണിലായത്. ഇതോടെ വികൂനയടക്കമുളള എല്ലാവരും കൊല്‍ക്കത്തയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ വികൂനയും മറ്റു വിദേശ താരങ്ങളും ശ്രമിച്ചെങ്കിലും ഇപ്പോള്‍ ആണ് ആ ശ്രമം യാഥാര്‍ത്ഥ്യമായത്.

അതെസമയം ഏറെ സ്‌ന്തോഷത്തോടെയും അതിനൊപ്പം വികാരഭരിതനായുമാണ് താന്‍ കൊല്‍ക്കത്ത വിടുന്നതെന്ന് വികൂന പറഞ്ഞു. മോഹന്‍ ബഗാനിലേക്ക് മടങ്ങാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.