കേരള ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്, വന്‍ തിരിച്ചടി

ഐഎസ്എല്ലില്‍ ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂഞ്ഞിന്‍മേല്‍ കുരുവായി അടുത്ത തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍സ്ഫര്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സാക്ഷാല്‍ ഫിഫ. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ മറ്റൊരു ഐഎസ്എല്‍ ക്ലബായ ഈസ്റ്റ് ബംഗാളിനുമാണ് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈന്‍ ചെയ്യാനോ രജിസ്റ്റര്‍ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും ആകില്ല. ഫിഫയുടെ സാമ്പത്തികമായ ചടങ്ങള്‍ ലംഘിച്ചതിനാണ് ഇരു ക്ലബുകള്‍ക്കും വിലക്ക് എന്ന് ഫിഫ അറിയിച്ചു.

ബ്ലാസ്‌റ്റേഴ്‌സിന് ഏറെ തിരിച്ചടിയാണ് ഈ വിലക്ക്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി്‌ല്ലെങ്കില്‍ പുതിയ സീസണായി നല്ല സ്‌ക്വാഡ് ഒരുക്കാന്‍ ഇനി ബ്ലാസ്റ്റേഴ്‌സിനാകില്ല.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന്റെ വേതനം നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്‌നമായത്. ഈ രണ്ട് താരങ്ങളുടെയും വേതനം നല്‍കി പ്രശ്‌നം പരിഹരിച്ചാല്‍ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലിക്കും.

അടുത്ത സീസണായി കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം തന്നെ സൈനിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ പരിശീലകനെയും കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി. ഇതിനിടയിലാണ് വിലക്ക് എത്തിയിരിക്കുന്നത്.

You Might Also Like