ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന തീരുമാനം എന്റേതല്ല, തുറന്നടിച്ച് തിരി

കേരള ബ്ലാസ്‌റ്റേഴ്‌സുമായുളള വഴിപിരിയലിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കാനുളള തീരുമാനത്തിന് പിന്നില്‍ താനല്ലെന്ന് സ്പാനിഷ് പ്രതിരോധ താരം തിരി. ഇക്കാര്യത്തിലുളള അന്തിമ തീരുമാനം തന്റേത് ആയിരിക്കില്ലെന്നും തിരി വ്യക്തമാക്കി.

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബും സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ തിരിയും ചേരും മുന്‍പേ പിരിയുമെന്ന് ഉറപ്പായി. പ്രതിഫലം ധാരണയാകാത്തതാണു കാരണം. ജംഷഡ്പുര്‍ എഫ്‌സിയുടെ താരമായിരുന്ന ഇരുപത്തിയെട്ടുകാരന്‍ തിരി (ജോസഫ് ലൂയിസ് എസ്പിനോസ അറോയോ) സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡ് ബി ടീമില്‍നിന്നാണ് ഐഎസ്എല്ലിലേക്ക് എത്തിയത്.

2016ല്‍ എടികെയുടെ ഭാഗമായ തിരി പിന്നീടു ജംഷഡ്പുരിനൊപ്പം ചേര്‍ന്നു. ആറാം സീസണ്‍ തീര്‍ന്നു ദിവസങ്ങള്‍ക്കകം ബ്ലാസ്റ്റേഴ്‌സും ടിരിയും പ്രീകോണ്‍ട്രാക്ടില്‍ എത്തിയതാണ്. 3 വര്‍ഷത്തേക്കായിരുന്നു ധാരണ. കോവിഡിന്റെ പശ്ചാത്തലത്തില്‍, പ്രതിഫലത്തില്‍ 40% കുറവു വരുത്തണമെന്നു ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടെങ്കിലും തിരി നിരസിച്ചതാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണം.

You Might Also Like