ബ്ലാസ്‌റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി, ഈസ്റ്റ് ബംഗാളില്‍ കലാപം
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം സ്ലാവിസ സ്റ്റൊഹാനോവിചിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. മോശം ഫോം മൂലം ബ്ലാസ്റ്റേഴ്സ് ബി ടീമിലേക്ക് തരം താഴ്ത്തിയ സെര്‍ബിയന്‍ സ്ട്രൈക്കറെയാണ് ഈസ്റ്റ് ബംഗാള്‍ അവരുടെ നിരയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. 31കാരനായ സ്റ്റൊഹാനോവിചിനെ കൊണ്ട് വരുന്നത് ഈസ്റ്റ് ബംഗാളിന് ഒരു തരത്തിലും ഗുണകരമാകില്ലെന്നാണ് ആരാധകര്‍ തുറന്ന് പറയുന്നത്. ബ്ലാസ്റ്റേഴ്സിലെ താരത്തിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഈ സൈനിംഗിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഐഎസ്എല്‍ 2018-19 സീസണിലാണ് സ്റ്റൊഹാനോവിച് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. സീസണിലെ 17 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ താരത്തിന് പക്ഷെ നാല് ഗോളാണ് നേടാനായത്. ഇതോടെ താരത്തെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ബി ടീമിലേക്ക് തരം താഴ്ത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ബി ടീമില്‍ കേരള പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങളാണ് ഈ സെര്‍ബിയന്‍ സ്ട്രൈക്കര്‍ ബൂട്ടണിഞ്ഞത്. ഒരു ഗോളും താരം സ്വന്തമാക്കിയിരുന്നു