ബ്ലാസ്‌റ്റേഴ്‌സ് ചെയ്തത് ആനമണ്ടത്തരം, സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു, പോള്‍ മാസ്ഫീല്‍ഡ്.

ഡച്ചി പരിശീലകന്‍ എല്‍കോ ഷറ്റോരിയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് ചെയ്തത് മണ്ടത്തരമായിപ്പോയെന്ന് മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്ററുമാ പോള്‍ മാസ്ഫീല്‍ഡ്. പരിശീലകനെ മാറ്റിയതിനാല്‍ ഇനി അടുത്ത സീസണില്‍ ആദ്യം മുതല്‍ തുടങ്ങണമെന്നും, തുടര്‍ച്ചയില്ലാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നമെന്നും മാസ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.

ഐഎസ്എല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലെറ്റ്‌സ് ഫുട്‌ബോള്‍ ലൈവിന്റെ ഒരു എപിസോഡിനിടെയാണ് മാസ്ഫീല്‍ഡ് ഇക്കാര്യം തുറന്നടിച്ചത്.

‘ബ്ലാസ്‌റ്റേഴ്‌സിനുളള പിന്തുണയെ കുറിച്ച് നിങ്ങള്‍ അറിയണം. എന്നിട്ടും ആറ് സീസണില്‍ 8/9 മാനേജറുമാരാണ് അവര്‍ക്കുണ്ടായിട്ടുള്ളത്. അവിടെയാണ് പ്രശ്‌നം. വിജയകരമായ എല്ലാ ക്ലബുകളും കോച്ചുമാരെ നിലനിര്‍ത്തുന്നവരാണ്. അതാണ് അവിടെയില്ലാത്തത്’ മാസ്ഫീല്‍ഡ് പറയുന്നു.

ഷറ്റോരിയെ പ്രശംസകൊണ്ട് മൂടാനും മാസ്ഫീല്‍ഡ് മറന്നില്ല. ഷറ്റോറി ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ശൈലി കൊണ്ടുവന്നെന്നും, മെസ്സിയെയും, ഓഗ്ബെച്ചയെയും നന്നായി ഉപയോഗിച്ചെന്നും മാസ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.

‘ബ്ലാസ്റ്റേഴ്‌സിനെ ഒരു ശൈലിയില്‍ കളിപ്പിക്കാന്‍ ഷറ്റോരിയ്ക്ക് കഴിഞ്ഞെന്ന് ഞാന്‍ കരുതുന്നു. അവരുടെ കളി ശൈലിയെ അദ്ദേഹം സ്വാധീനിച്ചു. മുന്‍നിരയില്‍ മെസ്സിയെയും ഓഗ്ബെച്ചയെയും കളിപ്പിക്കാനും, അവരില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.’ മാസ്ഫീല്‍ഡ് വിലയിരുന്നത്തുന്നു.

ബ്ലാസ്റ്റേഴ്‌സ് ഷറ്റോരിയെ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം അവര്‍ ഒരു ഭീഷണിയാകുമായിരുന്നെന്നും വികൂന വന്നതോടെ ഇനി, അവര്‍ക്ക് എല്ലാം ആദ്യം മുതല്‍ വീണ്ടും തുടങ്ങണമെന്നും മാസ്ഫീല്‍ഡ് പറയുന്നു.

You Might Also Like