ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സിയും മാറുന്നു, ഇനി മറ്റൊരു കളര്‍ കൂടി

ഐഎസ്എല്ലില്‍ മലയാളത്തിന്റെ അഭിമാന ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയില്‍ നിറവ്യത്യാസത്തിന് സാധ്യത തെളിയുന്നു. പുതിയ ജഴ്‌സിയില്‍ മഞ്ഞയ്ക്ക് ഒപ്പം ചുവപ്പ് നിറം കൂടി ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമസ്ഥരായ സെര്‍ബിയന്‍ ഉടമസ്ഥരാണ് ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാന ജഴ്‌സി മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. അതെസമയം പുതിയ ഉടമസ്ഥര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ‘കൊമ്പന്‍’ മുദ്ര മാറ്റാനിടയില്ല.
ബ്ലാസ്റ്റേഴ്‌സിനെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന സെര്‍ബിയന്‍ ക്ലബ് റെഡ്സ്റ്റാറിന്റെയും റാഡ്‌നിക്കിയുടെയും നിറം ചുവപ്പാണ്. അവരുടെ സാന്നിധ്യം ചുവപ്പു നിറത്തിലൂടെ മഞ്ഞക്കുപ്പായത്തില്‍ പ്രതിഫലിച്ചേക്കാം.
ഇതോടെ കഴിഞ്ഞ ആറ് വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് സൂക്ഷിച്ച മഞ്ഞനിറം ചുവപ്പിന് കൂടി കീഴടങ്ങും. നിലവില്‍ പുതിയ ഉടമകള്‍ക്ക് കീഴിയില്‍ വമ്പന്‍ പരിഷ്‌ക്കരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ നടക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോട്ടിംഗ് ഡയറക്ടര്‍ ലിത്വാനിയന്‍ സ്വദേശി കരോളിന്‍ സ്‌കിന്‍കിസാണ് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. ആരാധകര്‍ അമ്പരക്കുന്ന നിരവധി പരിഷ്‌ക്കാരങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ വിധേയമാകുമെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്.