ഹൈദരാബാദിന് പിന്നാലെ കുരുങ്ങി ബ്ലാസ്റ്റേഴ്‌സും, ആര്‍ക്കും പരാതിയില്ലെന്ന് മാനേജുമെന്റ്
ഐഎസ്എല്ലിലെ മലയാളം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടേയും പരിശീലകരുടേയും വേതനം കുടിശ്ശിക വരുത്തിയിരിക്കുകയാണെന്ന ആരോപണത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ഇക്കാര്യത്തില്‍ ദുരുദ്ദേശപരമായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് പറയുന്നു.
വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളിക്കാര്‍ക്ക് അറിയാവുന്നതാണ്, ഇപ്പോള്‍ ഉള്ള വാര്‍ത്ത തികച്ചും വാസ്ഥവ വിരുദ്ധമാണ്. ടീം കൈമാറ്റവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചെറിയ ശതമാനം വേതന കുടിശ്ശിക മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് കൊടുക്കാന്‍ ബാക്കിയുള്ളത്, പേപ്പര്‍ വര്‍ക്ക് കഴിഞ്ഞാലുടനെ അത് തീര്‍ക്കുകയും ചെയ്യും. കളിക്കാര്‍ക്കോ, മറ്റ് സ്റ്റാഫുകള്‍ക്കോ ഇല്ലാത്ത പരാധി ചില ഓണ്‍ലൈന്‍ പേജുകള്‍ക്കാണ്, അവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് നല്‍കുന്ന വിശദീരണം.
അതെസമയം ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും വേതന കുടിശ്ശിക വരുത്തിയിട്ടുണ്ട് എന്ന കാര്യം മാനേജുമെന്റ് നല്‍കുന്ന വിശദീകരണത്തോടെ വ്യക്തമായിട്ടുണ്ട്. അത് എത്രയാണെന്നാണ് ഇനി പുറത്ത് വരാനുളളത്.
നേരത്തെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് കുരുക്കിലായ ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്സി ഒടുവില്‍ കുടുശ്ശിക തുക നല്‍കാമെന്ന് അംഗീകരിച്ചിരുന്നു. മെയ് 15ന് മുമ്പ് അഞ്ച് താരങ്ങള്‍ക്കും മൂന്ന പരിശീലകര്‍ക്കുമായി അഞ്ച് കോടിയോളം രൂപ കുടിശ്ശിക കൊടുത്ത് തീര്‍ക്കാമെന്ന ഹൈദരാബാദ് സമ്മതിച്ചിരിക്കുന്നത്.
താരങ്ങളും പരിശീലകരും പരാതിയുമായി ഓള്‍ ഇന്ത്യ ഫെഡറേഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രതിഫല കുടിശ്ശിക അടച്ചുതീര്‍ക്കാമെന്ന് ഹൈദരാബാദ് സമ്മതിച്ചത്. ഹൈദരാബാദ് താരമങ്ങളായ മാര്‍സെലീന്യോ, മാര്‍ക്കോ സ്റ്റാന്‍കോവിക്ക്, ബോഡോ, ഗില്ലെസ് ബര്‍നെസ്, മാത്യൂ കില്‍ഗലന്‍ എന്നിവര്‍ക്കാണ് തുക ലഭിക്കുക. ഫില്‍ ബ്രണ്‍, നെല്‍ മക്ഡൊണാള്‍ഡ് എയ്ഡന്‍ ഡേവിസന്‍ എന്നി പരിശീലകര്‍ക്കും കുടുശ്ശിക തുക ലഭിക്കും.