അമേരിക്കയെ വിറപ്പിച്ച ബ്രസീലിയന്‍ താരത്തെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ്

ബ്രസീലിയന്‍ ടോപ് ഡിവിഷനില്‍ കളിക്കുന്ന കൊളംമ്പിയന്‍ പ്രതിരോധ താരം ഒസാള്‍ഡോ ഹെന്‍ക്വസിന് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അവിടെ നിന്നുളള മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലെന്ന് സൂചന. ബ്രസീലിയന്‍ താരം ഹോസെ ലിയനാര്‍ഡോ റിബെയ്റോയുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്ന റൂമറുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബ്രസീലിലെ അതിപ്രശസ്ത ക്ലബ് സാവാപോളോയ്ക്കും അമേരിക്കിയിലെ മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന ലാസ് ആഞ്ചലസ് ഗാലക്‌സിക്കും (മുമ്പ് ഡേവിഡ് ബെക്കാം കളിച്ച ടീം) വേണ്ടി കളിച്ച താരമാണ് ഹാസെ ലിയനാര്‍ഡോ റിബെയ്റോ ഡാ സില്‍വ. 32കാരനായ സില്‍വ സെന്റര്‍ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.
അമേരിക്കയില്‍ ഏറെ അറിയപ്പെന്ന താരമായ സില്‍വ നിലവില്‍ അമേരിക്കയിലെ തന്നെ ഓറഞ്ച് കൗണ്ടിയ്ക്ക് വേണ്ടിയാണ് ബൂട്ടണിയുന്നത്. കരുത്തും വേഗതയും ഒത്തുചേര്‍ന്ന ഈ പ്രതിരോദ താരം സാവാപോളോയില്‍ കളിച്ചാണ് പ്രെഫഷണല്‍ ഫുട്‌ബോളിലെത്തിയത്. അവിടെ നിന്നും ലോണിലായിരുന്നു ലോസ് ആഞ്ചലസ് ഗാലക്‌സിയില്‍ സില്‍വ എത്തിയത്.
എന്നാല്‍ ഗാലക്‌സിയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ സില്‍വയ്ക്ക് ക്ലബ് കരാര്‍ നല്‍കുകയായിരന്നു. സാക്ഷാല്‍ ഡേവിഡ് ബെക്കാമിന്റെ അസിസ്റ്റില്‍ നിന്നാണ് സില്‍വ അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത് തന്നെ.
ഗാലക്‌സിയ്ക്കായി ഏഴ് വര്‍ഷം കളിച്ച താരം അവരുടെ മൂന്ന് എംഎല്‍എസ് കിരീടനേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. 139 മത്സരങ്ങലാണ് ഗാലക്‌സിക്കായി സില്‍വ ബൂട്ടണിഞ്ഞത്. അഞ്ച് ഗോളും ഈ പ്രതിരോധ നിര താരം നേടിയിരുന്നു.
സില്‍വ ബ്ലാസ്‌റ്റേഴ്‌സിലെത്തുകയാണെങ്കില്‍ അത് കേരള ക്ലബിന ചരിത്ര നേട്ടമാകും. ഹെന്‍ക്വസിനൊപ്പം പ്രതിരോധ നിരയില്‍ സില്‍വ കൂടി വന്നാല്‍ ബ്ലാസ്‌റ്റേസിനെ മറികടന്ന് ഗോള്‍ നേടാന്‍ എതിരാളികള്‍ ഏറെ വിയര്‍ക്കേണ്ടി വരും.