ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് കണ്ടെത്തല്‍ ഇന്ത്യന്‍ ടീമില്‍, സന്തോഷവാര്‍ത്ത!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് അണ്ടര്‍ 16 ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ക്ഷണം. എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുളള തയ്യാറെടുപ്പിന് ഗോവയില്‍ നടക്കുന്ന ട്രെയിനിംഗ് ക്യാമ്പിലേക്ക് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങള്‍ക്ക് ക്ഷണം ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലെ കൗമാര താരങ്ങളായ യൊയ്‌ഹേബ മെയതേയ് സുഖ്ഹം, അമന്‍ കുമാര്‍ സഹാനി എന്നിവരെയാണ് ദേശീയ ടീം പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കന്നത്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മിഡ്ഫഈല്‍ഡറായ മെയ്‌തേയ് മണിപ്പൂരി താരമാണ്. ഉത്തര്‍ പ്രദേശ് താരമായ സഹ്നി ഗോള്‍കീപ്പറാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്.

ഈ വര്‍ഷം ബെഹ്റിനില്‍ നടക്കുന്ന എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാന്‍ ടീമുകള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. സെപ്തംബര്‍ പതിനാറ് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

പതിനാറ് ടീമുകളാണ് മത്സരിക്കുന്നത് . സെമിഫൈനലിലെത്തുന്ന നാല് ടീമുകള്‍ക്കും 2021 ല്‍ പെറുവില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും.

താഷ്‌ക്കന്‍ഡില്‍ നടന്ന യോഗ്യത മത്സരത്തിലെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഇന്ത്യ എഎഫ്സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്.

You Might Also Like