മുംബൈ പ്രതിരോധ മതിലിനെ റാഞ്ചി, അമ്പരപ്പിച്ച് ബംഗളൂരു

Image 3
FootballISL

പ്രതിരോധ താരം പ്രതീക് ചൗധരി മുംബൈ സിറ്റി എഫ് സി വിട്ടു. ഔദ്യോഗികമായി പ്രതീക് ചൗദരി തന്നെയാണ് താന്‍ മുംബൈ സിറ്റി എഫ്‌സി വിടുന്നതായി അറിയിച്ചത്. ബംഗളൂരു എഫ്‌സിയിലേക്കാണ് ചൗധരിയുടെ കൂടുമാറ്റം എന്നാണ് സൂചന.

ജംഷദ്പൂരില്‍ നിന്നാണ് കഴിഞ്ഞ സീസണില്‍ പ്രതീക് മുംബൈ സിറ്റിയിലെത്തിയത്. മുംബൈയ്ക്കായി ഈ 30കാരന്‍ 17 മത്സരങ്ങളിലും ബൂട്ടണിഞ്ഞിരുന്നു. പ്രതിരോധ താരമായിരുന്നിട്ട് കൂടി ഒരു ഗോളും ഒരു അസിസ്റ്റും പ്രതിക് സ്വന്തമാക്കിയിരുന്നു.

ഡിഫന്‍സില്‍ എല്ലാ പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. എയര്‍ ഇന്ത്യ, മോഹന്‍ ബഗാന്‍, ഡല്‍ഹി ഡൈനാമോസ് തുടങ്ങിയ ക്ലബുകളിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. 2016ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ ഫൈനലില്‍ എത്തിയപ്പോള്‍ പ്രതീക് ടീമിലുണ്ടായിരുന്നു.

പ്രതീകിന്റെ വരവ് ബംഗളൂരു പ്രതിരോധ നിര കൂടുതല്‍ കരുത്തുറ്റതാക്കും. നിരവധി ക്ലബുകള്‍ നേരത്തെ പ്രതീകിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയിരുന്നു.