സൗഹൃദ മത്സരം, ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ആര്‍ക്ക് വേണ്ടി കളിയ്ക്കുമെന്ന് വെളിപ്പെടുത്തി വുകമനോവിച്ച്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മില്‍ നടക്കുന്ന സൗഹൃദ പോരാട്ടത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമനോവിച്ച്. സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുമെന്നാണ് ഇവാന്‍ വെളിപ്പെടുത്തിയിരിക്കുന്നത.

ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിന്റെ നീല ജേഴ്‌സി അണിയുന്നതില്‍ ക്ലബ്ബിന് അഭിമാനമെയുള്ളൂവെന്നും വുകാമനോവിച്ച് ട്വിറ്ററില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കാനിരിക്കുന്ന സൗഹൃപ്പോരില്‍ ഇന്ത്യക്കായി കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തിലിറങ്ങുമോ അതോ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലിറങ്ങുമോ എന്ന ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ ചോദ്യത്തിന് മറുപടിയായായാണ് വുകാമനോവിച്ച് നിലപാട് വ്യക്തമാക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരണമൊരുക്കുമെന്നും വുകമനോവിച്ച് പറഞ്ഞു.

സഹലിന് പുറമെ ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്‌സണ്‍ സിങ്, ഗോള്‍ കീപ്പര്‍ പ്രഭ്ശുഭ്മാന്‍ ഗില്‍, ഹോര്‍മിപാം എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലും ഇന്ത്യന്‍ ദേശീയ ടീമിനായും കളിക്കുന്ന താരങ്ങള്‍.

 

You Might Also Like