ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒ വമ്പന്‍ സ്രാവ്, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

വീരേന്‍ ഡിസില്‍വ പടയിറങ്ങിയതിന് പിന്നാലെ ഐഎസ്എല്ലില്‍ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സി.ഇ.ഒ വരുന്നു. പ്രശാന്ത് അഗര്‍വാള്‍ ആണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഒ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വന്‍ താരങ്ങളെ എത്തിച്ച് പ്രശസ്തനായ ആളാണ് പ്രശാന്ത് അഗര്‍വാള്‍. അഗര്‍വാളിന്റെ വരവ് ബ്ലാസ്റ്റേഴ്സിനെ അടിമുടി നവീകരിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഡല്‍ഹി ഡൈനാമോസിന്റെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും സി.ഇ.ഒ ആയിരുന്നു അഗര്‍വാള്‍. അസമോവ ഗ്യാന്‍, ഒഗ്ബചെ, മാഴ്സെലിയോ, തെബാര്‍, എലാനോ, മെഡോസ എന്നീ താരങ്ങളെ ഇന്ത്യയില്‍ എത്തിച്ചത് അഗര്‍വാളാണ്,

സൂപ്പര്‍ താരം മെസി അടക്കമുളളവരുമായി സൗഹൃദമുളള പ്രശാന്തിന്റെ ബന്ധങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനേക്കാള്‍ വളരെ വലുതാണ്. പ്രശാന്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ തന്നെ ഫുട്ബോളിലെ താരചക്രവര്‍ത്തിമാരുമായി അദ്ദേഹത്തിനുളള ബന്ധം വ്യക്തമാണ്.
കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ സിഇഒ ആയ വീരേന്‍ ഡിസില്‍വ പടിയിറങ്ങിയതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2019 മാര്‍ച്ചില്‍ വിരേന്‍ ക്ലബിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ്, 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി രണ്ട് വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.