നിശബ്ധ പോരാളി, വികൂനയുടെ വിശ്വസ്തന്‍, ബ്ലാസ്‌റ്റേഴ്‌സില്‍ കളി നിയന്ത്രിക്കുക ഈ സൈലന്റ് കില്ലര്‍

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച സ്പാനിഷ് താരവും മോഹന്‍ ബഗാനില്‍ കിബു വികൂനയുടെ പ്രിയ ശിഷ്യനുമായിരുന്ന ഹൊസബെ ബെറ്റിയയിലെ ഉപമിക്കാവുന്നത് ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡിനോട്. മധ്യനികയിലെ ഒരു നിശബ്ദ പോരാളിയാണ് ഈ മിഡ്ഫീല്‍ഡര്‍.

മധ്യനിരയില്‍ വലിയ ആക്രമണോത്സുകതയോ പേസോ ബെ്റ്റിയ പ്രകടിപ്പിക്കില്ലെങ്കിലും കൃത്യമായ പാസുകള്‍ നല്‍കി മത്സരത്തില്‍ അവസാനം വരെ വിജയത്തിനായി പോരാടുന്ന വിശ്രമമില്ലത്ത പോരാളിയാണ് ഈ താരം.

അതിനാല്‍ തന്നെ ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡിനോടാണ് പലപ്പോഴും ഈ താരത്തെ ആരാധകര്‍ വിശേഷിപ്പിക്കാറ്. സച്ചിനും ഗാംഗുലിക്കും പിറകില്‍ പലപ്പോഴും നിഴലായി മാത്രം അറിയപ്പെടാറുളള ദ്രാവിഡ് കളിക്കളത്തില്‍ പക്ഷെ നിര്‍ണ്ണായകമായ പല നീക്കങ്ങളുടേയും അടിത്തറയാണ്.

ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനിനെ കിരീടത്തിലെത്തിക്കാന്‍ ബെറ്റിയ സാന്നിധ്യം നിര്‍ണ്ണാകമായിരുന്നു. ഐലീഗില്‍ 16 മത്സരങ്ങള്‍ കളിച്ച താരമായ ബെറ്റിയ മൂന്ന് ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നല്‍കിയിരുന്നു. മോഹന്‍ ബഗാനായി കഴിഞ്ഞ സീസണില്‍ 98% സമയങ്ങളിലും കളിക്കളത്തില്‍ ഉണ്ടായിരുന്ന താരമാണ് ബെറ്റിയ. മോഹന്‍ ബഗാനിന്റെ എന്‍ജിന്‍ തന്നെയായിരുന്നു ബെയ്റ്റിയ.

റയല്‍ സോസിഡാഡ് -ബി ടീമിനു വേണ്ടി കളിച്ചു കൊണ്ടായിരുന്നു പ്രെഫഷണല്‍ ഫുട്‌ബോളില്‍ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. സോസിഡാസിനായി 92 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളും നേടി. അവിടെ നിന്നും ചില സ്പാനിഷ് ക്ലബുകള്‍ക്കായി കളിച്ച താരം പിന്നീട് ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ മോഹന്‍ ബഗാനിന്റെ പല മത്സരങ്ങളിലും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത് ബെറ്റിയ ആയിരുന്നു. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സില്‍ കിബുവിന്റെ എഞ്ചിനും ബെറ്റിയയായിരിക്കും.

You Might Also Like