കിബുവും കൂട്ടരും ഓഗസ്റ്റില്‍ എത്തും, ബേറ്റിയ ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടും
കേരള ബ്ലാസ്റ്റേഴ്‌സിന്റ പരിശീലകന്‍ കിബു വികൂനയും സംഘവും ഓഗസ്റ്റോടെ കൊച്ചിയിലെത്തുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ ടൊമാസ് കോര്‍സിന്റെ വെളിപ്പെടുത്തല്‍. ഒരു പോളിഷ് യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ടൊമാസ് ഇക്കാര്യം വെളിപ്പെടുത്തലിയത്.
ബ്ലാസ്റ്റേഴ്‌സ് നിരയില്‍ സ്പാനിഷ് താരം ജൊസേബ ബെറ്റിയ കളിക്കുമെന്ന സൂചനയും ടൊമാസ് നല്‍കി. ഐലീഗിലെ കഴിഞ്ഞ സീസണില്‍ ഒന്‍പത് അസിറ്റും മൂന്ന് ഗോളും സ്വന്തമാക്കിയ താരമാണ് ജൊസേബ ബെറ്റിയ. കളി മെനയാന്‍ അഗ്രകണ്യനായ ബെറ്റിയ ടീമിനെ വിജയത്തിലെത്തിക്കുന്ന നിശബ്ധ പോരാളിയാണ്.
നേരത്തേയും ജൊസേബ ബെറ്റിയ ടൊമസ് പ്രശംസിച്ചിരുന്നു. മധ്യനിരയില്‍ വലിയ ആക്രമണോത്സുകതയോ പേസോ ബെയ്റ്റിയ പ്രകടിപ്പിക്കില്ലെങ്കിലും കൃത്യമായ പാസുകള്‍ നല്‍കി മത്സരത്തില്‍ അവസാനം വരെ വിജയത്തിനായി പോരാടുന്ന താരമാണ് ബേറ്റിയ എന്നാണ് ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ ഈ സ്പാനിഷ് താരത്തെ വിലയിരുത്തുന്നത്. അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായ ഫ്രാന്‍ ഗോണ്‍സാലസിനെ കുറിച്ചോ, ബാബ ദിവാരയെ കുറിച്ചോ ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ നിശബ്ധത പാലിച്ചു.
ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ നായകന്‍ ബെര്‍ത്തലോമ ഓഗ്‌ബെചെയേയും സഹപരിശീലകന്‍ പ്രശംസിച്ചു. ബുദ്ധിപരമായി കളിക്കുന്ന മികച്ച താരമാണ് ഓഗ്‌ബെചെയെന്നാണ് ടൊമാസിന്റെ വിലയിരുത്തല്‍. ഐലീഗിലും ഐഎസ്എല്ലിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടെന്ന് നിരീക്ഷിക്കുന്ന ടൊമസ് ഐലീഗ് മികച്ച ലീഗാണെന്നും ഐഎസ്എല്‍ മികച്ച താരങ്ങളുളള ലീഗാണെന്നുമാണ് വിലയിരുത്തിയത്.