ബ്ലാസ്‌റ്റേഴ്‌സ് നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്നു, എതിരാളി കരുത്തരാണ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇറങ്ങുന്നതിന് മുമ്പുളള നിര്‍ണ്ണായക സന്നാഹ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവയില്‍ വെച്ച് വൈകിട്ടാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ പ്രീസീസണ്‍ മത്സരത്തില്‍ ഗാരി ഹൂപ്പര്‍ അടക്കമുളളവര്‍ ഇറങ്ങിയിട്ടും ഈസ്റ്റ് ബംഗാളിനോട് ഏറ്റ തോല്‍വിയുടെ ഞെട്ടലില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്. അന്ന് ഗാരി ഹൂപ്പര്‍ ഗോളടിച്ചിട്ടും ഒ്ന്നിനെതിരെ മൂന്ന് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
ഇതോടെ വിജയത്തോടെ പ്രീസീസണ്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മുഴുവന്‍ വിദേശ താരങ്ങളും ഇരുപകുതിയിലുമായി കളത്തിലിറങ്ങും എന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞിരുന്നില്ല. ഹൈദരാബാദിനെതിരെ കെപി രാഹുലിന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തപ്പോള്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍ രഹിത സമനിലയിലും ബ്ലാസ്‌റ്റേഴ്‌സ് തളച്ചിരുന്നു.
നവംബര്‍ 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ഐലീഗ്, ഐഎസ്എല്‍ ചാമ്പ്യന്‍മാരുടെ സംയുക്ത ടീമായ എടികെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്.