ബ്ലാസ്‌റ്റേഴ്‌സ് കുറക്കുന്നത് 30 % വേതനം, സൂപ്പര്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്കിന് കാരണമിതാണ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് സൂപ്പര്‍ താരങ്ങളുടെ കൊഴിഞ്ഞ് പോക്കിന്റെ വാര്‍ത്തകളാണല്ലോ പലപ്പോഴും കേള്‍ക്കുന്നത്. പഴയ കോച്ച് എല്‍ക്കോ ഷറ്റോരിയെ പുറത്താക്കിയതിന് പിന്നാലെ അടിമുടി മാറ്റങ്ങള്‍ വരുത്തുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാനാകുന്നത്.

ഇതിനിടയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ ക്ലബ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സിലെക്ക് പുതുതായി എത്തിയ തിരി കളിയ്ക്കും മുമ്പെ ക്ലബ് വിടുന്നത് കാണേണ്ടി വന്നു. കൂടാതെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും അധികം ഗോള്‍ നേടിയ ഓഗ്‌ബെചെയും ഏതാണ്ട് ക്ലബ് വിടാന്‍ തയ്യാറായി നില്‍ക്കുന്നു. സിഡോയുടേയും കാര്യം വ്യത്യസ്തമല്ല.

എന്താണ് ബ്ലാസ്റ്റേഴ്‌സില്‍ സംഭവിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡിന്റെ മറവില്‍ താരങ്ങളുടേയും സ്റ്റാഫുകളുടേയും പ്രതിഫലം 30 ശതമാനം കുറയ്ക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. ഇതാണ് പലതാരങ്ങളും ക്ലബ് വിട്ട് മറ്റ് സാധ്യതകള്‍ അന്വേഷിക്കാന്‍ കാരണം.

പുതിയ പരിശീലകന്‍ കിബു വികൂനയ്ക്ക് ബ്ലാസറ്റേഴ്‌സിലുളള പഴയ താരങ്ങളോട് കാര്യമായ താല്‍പര്യമില്ല. പുതിയൊരു ടീമിനെ നിര്‍മ്മിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇതും വേതനം വെട്ടിക്കുറയ്ക്കുന്നതിലേക്കും പോകാനുളളവര്‍ പോയ്‌ക്കോട്ടെ എന്ന നിലപാടിലേക്കും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് എത്തുന്നതിന് കാരണമായി.

അതെസമയം ടീമിലുളള ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നില്ല. അഞ്ച് കോടി രൂപ മുടക്കിയാണ് ബംഗളൂരുവില്‍ നിന്ന് നിഷുകുമാറിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. മാത്രമല്ല നിരവധി യുവതാരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.