ഇന്ത്യന്‍ താരങ്ങള്‍ക്ക് ‘നോ’ പറയാനറിയില്ല, ആരാധകര്‍ ഭാവിയെ കുറിച്ച് ചിന്തിക്കില്ല, കിബുവും ഷോര്‍ട്ട്‌സും പറയുന്നു

ഇന്ത്യന്‍ താരങ്ങളെ കുറിച്ച് രസകമായ നിരീക്ഷണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരീശീലകന്‍മാരായ കിബു വികൂനയും തോമസ് ഷോര്‍സും. ഒരു പോളിഷ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് കുറെ നിരീക്ഷണങ്ങള്‍ നടത്തിയത്.

ഇന്ത്യയില്‍ ഏറ്റവും വെറുക്കപ്പെട്ട സംഗതി ഏതെന്ന് ചോദിച്ചപ്പോള്‍ കിബു പറഞ്ഞത് ഇന്ത്യന്‍ താരങ്ങള്‍ നോ പറയില്ല എന്നാണ്. നാളെ ഇത്ര സമയത്ത് പരിശീലനത്തിന് എത്തണമെന്ന് ആവശ്യപ്പട്ടാല്‍ കഴിയില്ലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ മൗനം പാലിക്കുമെന്നും ആ മൗനത്തിന് അര്‍ത്ഥം നോ എന്നാണെന്നും കിബു പറയുന്നു.

ഇന്ത്യന്‍ ആരാധരെ കുറിച്ച് ഇരുവരും നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ആരാധകര്‍ വിവേകത്തേക്കാള്‍ കൂടുതല്‍ വികാരത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് പരിശീലകര്‍ ഭാവിയെ സാധ്യതയെ കുറിച്ചൊന്നും അവര്‍ ചിന്തിക്കില്ലെന്നും അപ്പോള്‍ തന്നെ അവര്‍ക്ക് റിസള്‍ട്ട് വേണമെന്നും പരിശീലകര്‍ പറയുന്നു.

ബഗാനില്‍ കോച്ചായി ചുമതലയേറ്റ ശേഷം ആദ്യ രണ്ട് മത്സരം ടീം മോശം പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതോടെ ആരാധകര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെടുന്നു ‘ഗോ ബാക്ക് ടു സ്‌പെയിന്‍’ എന്ന് ആവശ്യപ്പെട്ടതായും പരിശീലകര്‍ ഓര്‍മിച്ചെടുക്കുന്നു. പിന്നീട് ബഗാന്‍ ഐലീഗ് കിരീടം സ്വന്തമാക്കിയതോടെ ഇതേ ആരാധകര്‍ തങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചതായും ഇരുവരും പറയുന്നു.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കില്‍ കൂടിയും, എങ്ങനെ നോക്കിയാലും മികച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സ്, മികച്ച സൗകര്യങ്ങള്‍ ക്ലബിനുണ്ട്, സാമ്പത്തികമായും ശക്തരാണ്, കഴിവുള്ള ഒട്ടേറെ താരങ്ങളും ടീമിലുണ്ട്, മികവുള്ള ഇന്ത്യന്‍ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്, ബഗാനില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ് ഒരു സ്ഥാനക്കയറ്റം പോലെയാണ് തോന്നുന്നതെന്നും പരിശീലകര്‍ പറയുന്നു.

ബ?ഗാന്‍ പരിശീലകരായി കിബുവിനൊപ്പം ഇന്ത്യയിലെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ഷോര്‍സ് പറഞ്ഞു. സ്വീകരണപരിപാടികള്‍ കണ്ടപ്പോള്‍ ആദ്യം താന്‍ കരുതിയത് അത് ക്ലബ് തന്നെ ഒരുക്കിയ ഒന്നാണെന്നാണ് , എന്നാല്‍ അത് തെറ്റായിരുന്നു, ബഗാന്റെ ആരാധകര്‍ക്ക് ക്ലബിനൊടുള്ള അഭിനിവേശമാണ് ആ സ്വീകരണത്തില്‍ പ്രതിഫലച്ചിത്, ക്ലബിനൊടുള്ള ആവേശം തലമുറകളായി കൈമാറുകയാണ്, ഷോര്‍സ് കൂട്ടിച്ചേര്‍ത്തു.

You Might Also Like