ബ്ലാസ്‌റ്റേഴ്‌സ് ഇവരെ നിലനിര്‍ത്തും, മറ്റുചിലരെ പുറത്താക്കും

Image 3
FootballISL

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാലാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സീസണിനുളള മുന്നെരാരുക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിദേശ തരങ്ങളില്‍ ആരെയെല്ലാം നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നുമുളള കാര്യങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മൂന്ന് വിദേശ താരങ്ങള്‍ ഉറപ്പായും അടുത്ത സീസണില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സിംബാബ് വെ താരം കോസ്റ്റ നമോയിനിസുവിനേയും ബക്കരി കോനേയേയും ജുവാന്‍ഡെയുമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുക. ലീഗില്‍ പ്രതിരോധ നിരയില്‍ പന്ത് തട്ടിയ കോസ്റ്റയുടേയും കോനേയുടേയും പ്രകടനത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒട്ടും തൃപ്തരല്ല. ജുവാന്‍ഡെയെ താല്‍കാലികമായാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തത് തന്നെ.

അതെസമയം ബാക്കിയുളള താരങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മറെ, ഫാക്കുഡോ പെരേര, വിസെന്റെ ഗോമസ് എന്നിവരുടെ കാര്യത്തില്‍ ആണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇതില്‍ ഓസ്‌ട്രേലിയന്‍ മറെയെ എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

അടുത്ത സീസണ്‍ മുതല്‍ കളിക്കളത്തില്‍ നാല് വിദേശതാരങ്ങളെയാണ് ടീമുള്‍ക്ക് ഇറക്കാനാകു. അതില്‍ ഒരാള്‍ ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്നാകണം. ആകെ സ്‌ക്വാഡിലുള്‍പ്പെടുത്താവുന്ന വിദേശികളുടെ എണ്ണം ആറാക്കി ചരുക്കും. ഈ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഏഷ്യന്‍ താരമെന്ന നിലയില്‍ ജോര്‍ദാന്‍ മറെയെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്.

ഗാരി ഹൂപ്പറിനേയും ഫക്കുണ്ടോ പെരേരയേയും ടീമില്‍ നിലനിര്‍ത്തണമെന്ന് മുറവിളി ശക്തമാണ്. പെരേര കളി മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് പുലര്‍ത്തിയ മേധാവിത്വം ശ്രദ്ധേയമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പെരേരയെ കൈവിട്ടാല്‍ മറ്റ് ഐഎസ്എല്‍ ടീമുകള്‍ വന്‍ വിലകൊടുത്ത് താരത്തെ റാഞ്ചുമെന്ന് ഉറപ്പാണ്. ഹൂപ്പറും ലീഗിലുടനീളം തന്റെ പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ചിരുന്നു.

അതെസമയം ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറുളള വിസന്റെ ഗോമസിനെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തുമോയെന്ന കാര്യം കണ്ടറിയണം.