വുമോമനോവിച്ചിനെ റാഞ്ചാന്‍ ഐഎസ്എല്‍ ക്ലബുകള്‍, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് കോച്ച്

ഐഎസ്എല്ലില്‍ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരുമെന്നും മറ്റ് ക്ലബുകള്‍ വിളിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ ഉപേക്ഷിക്കാന്‍ പദ്ധതിയില്ലെന്നുമാണ് വുകമനോവിച്ച് പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ സെര്‍ബിയന്‍ കോച്ചായ വുകമനോവിച്ചിനെ റാഞ്ചാന്‍ വമ്പന്‍മാര്‍ തയ്യാറെടുക്കുന്നു എന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് നിലപാട് വ്യക്തമാക്കിയത്.

പ്രമുഖ മലയാളി വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയില്ലെന്നും കേരള ബ്ലാസ്റ്റേഴ്സില്‍ താന്‍ സംതൃപ്തനാണെന്നും വുകൊമനൊവിച് തുറന്ന് പറഞ്ഞു. പരിക്കേറ്റ ജസലിന് പകരം അഡ്രിയന്‍ ലൂണ തന്നെ ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നും വുകൊമനൊവിച് പറഞ്ഞു.

നിവില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 11 കളികളില്‍ നിന്ന് 20 പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിലുളളത്. നിലവില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞതും.

എ.ടി.കെ മോഹന്‍ബഗാനുമായുള്ള സീസണിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം പിന്നീട് വന്ന തുടര്‍ച്ചയായ 10 മത്സരങ്ങളിലും വിജയവും സമനിലയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്. അതിനെല്ലാം പിന്നില്‍ വുകമനോവിച്ചിന്റെ തന്ത്രങ്ങളാണെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

You Might Also Like