ഒടുവില്‍ നിരാശ പരസ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

കോവിഡ് പോസിറ്റീവായിട്ട് രണ്ടാഴ്ച്ചയോളമായെങ്കിലും ഇതുവരെ നെഗറ്റീവാകാത്തതില്‍ നിരാശ പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവന്‍ വുകമനോവിച്ച്. കഴിഞ്ഞ ദിവസം നടത്തിയ അവസാന കോവിഡ് പരിശോധനയും പോസിറ്റീവായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വുകമനോവിച്ച് തന്റെ നിരാധ പങ്കുവെച്ചത്.

കോവിഡ് പോസിറ്റീവ് ആയതിനാല്‍ അവസാന 14 ദിവസമായി വുകമനോവിച്ച് ഐസൊലേഷനില്‍ ആണ് കോച്ച് ഉള്ളത്. പല തവണ ടെസ്റ്റ് ചെയ്തിട്ടും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്. ഇതോടെ പരിശീലനത്തിന് നേതൃത്വം കൊടുക്കാനാകാതെ സങ്കടപ്പെട്ട് റൂമില്‍ കഴിയുകയായാണ് സെര്‍ബിയന്‍ കോച്ച്. രോഗ ലക്ഷണങ്ങളെല്ലാം ഇതിനോടകം തന്നെ കോച്ചില്‍ നിന്ന് അകന്ന് കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍ ഭൂരിഭാഗവും കൊറൊണ നെഗറ്റീവ് ആയി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കോച്ചുമാരുടെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനം പുനരാരംഭിച്ചിരിക്കുന്നത്.

ഈ മാസം 30ാം തീയതി ആണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അതിനു മുമ്പ് കോച്ച് നെഗറ്റീവ് ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്.

You Might Also Like