ഇരട്ട ഗോളുമായി ഫക്കുണ്ടോ, മുംബൈ എഫ്‌സിയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ സര്‍പ്രൈസ്

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തേടി ഒരു സന്തോഷ വാര്‍ത്ത. സീസണിനിടെ നടത്തിയ സൗഹൃമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ തോല്‍പിച്ചിരിക്കുകയാണ്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ബ്ലാസ്റ്റേഴ്‌സിനായി അര്‍ജിന്റീനന്‍ താരം ഫക്കുണ്ടോ പെരേര ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെ ഒരു ഗോളും സ്വന്തമാക്കി. ഇരുതാരങ്ങളും 45 മിനിറ്റ് വീതമാണ് കളിച്ചത്. ആദ്യ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാതിരുന്ന താരങ്ങള്‍ക്കാണ് ഇരുടീമുകളും കൂടുതല്‍ അവസരം നല്‍കിയത്.

ബ്ലാസ്റ്റേന്‍്‌സ് നിരയില്‍ ഗില്‍, അബ്ദുള്‍ ഹക്കു, ഗിവ്‌സന്‍ സിങ് തുടങ്ങിയ താരങ്ങള്‍ കളിച്ചു. മുംബൈ നിരയില്‍ പ്രധാന താരങ്ങളുണ്ടായിരുന്നില്ലെങ്കിലും ഒരു വിദേശതാരമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഇനിയും ഏറെ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുണ്ടെന്നും ചില ടീമുകള്‍ ഇക്കാര്യത്തോട് യോചിച്ചതായുമാണ് അറിയാന്‍ കഴിഞ്ഞത്.

ഇതോടെ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്കും മത്സര പരിചയം ലഭിക്കുമെന്നാണ് കിബു വിലയിരുത്തുന്നത്. നേരത്തെ ബംഗളൂരു താരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രി ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.