ആ താരത്തെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്, വിമര്‍ശിച്ചവരെ കൊണ്ട് നല്ലത് പറയിപ്പിക്കുമോ?
കഴിഞ്ഞ സീസണില്‍ ടിപി രഹ്നേഷിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്ത ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാനെ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയതായി സൂചന. ബിലാല്‍ ഖാന്റെ ഏജന്റാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയതായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ബിലാല്‍ ഖാന്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. എന്നാല്‍ മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റേത്. രഹ്നേഷിന് പിന്നാലെ ബിലാല്‍ഖാനും നിറംമങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഒരു വട്ടം കൂടി ഈ 25കാരനെ പരീക്ഷിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് തീരുമാനിച്ചിരിക്കുന്നത്.
ഐലീഗ് മല്‍സരങ്ങളിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ബിലാല്‍ ഖാന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. 2017-18 ഐലീഗില്‍ ഗോകുലം കേരള എഫ്സിക്ക് വേണ്ടി കളിച്ചിട്ടുണ്ട് ബിലാല്‍ ഖാന്‍.
ഉത്തര്‍പ്രദേശ് സ്വദേശിയായ ബിലാല്‍ ഖാന്‍ മുന്‍പ് ഐഎസ്എല്‍ ടീമായ എഫ്സി പുണെ സിറ്റിയുമായി കരാറിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് 2018-19 സീസണിന്റെ തുടക്കത്തില്‍ പുതുതായി ആരംഭിച്ച ഐ-ലീഗ് ടീമായ റിയല്‍ കശ്മീര്‍ എഫ്സിക്കുവേണ്ടി കളിച്ചു. റിയല്‍ കശ്മീര്‍ എഫ്സിയില്‍ മികച്ച പ്രകടനമാണു താരം നടത്തിയത്.
ടീമിനായി കളിച്ച 19 മത്സരങ്ങളില്‍നിന്നു മികച്ച സേവുകള്‍ നടത്തി ബിലാല്‍ ശ്രദ്ധ നേടിയിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്‌സി, ഹിന്ദുസ്ഥാന്‍ എഫ്സി, മുഹമ്മദന്‍ എഫ്‌സി, എഫ്‌സി ബര്‍ദേസ്, സാല്‍ഗോക്കര്‍ എഫ്‌സി എന്നീ ടീമുകളിലും ഈ 25 വയസുകാരന്‍ മുന്‍പ് കളിച്ചിട്ടുണ്ട്.