ജിങ്കന്റെ പിന്‍ഗാമിയെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിരിക്കുന്നു, പ്രശംസകൊണ്ട് മൂടി ഇവാന്‍

Image 3
FootballISL

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ സെന്റര്‍ ബാക്കായി ഇറങ്ങിയ മലയാളി യുവതാരം ബിജോ വര്‍ഗീസിനെ പ്രശംസകൊണ്ട് മൂടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. ഹോര്‍മിന്‍പാമിന് പകരമാണ് ബിജോ വര്‍ഗീസ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്.

‘ബിജോയ് വര്‍ഗീസ് ഒരു മികച്ച യുവതാരമാണ്. അവന്‍ ഒരു നല്ല കളിക്കാരനാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ബിജോയ് ബി ടീമില്‍ നിന്നാണ് വരുന്നത്.’ ഇവാന്‍ പറഞ്ഞു.

‘ഐഎസ്എല്‍ തലത്തില്‍ ഒരിക്കലും കളിച്ചിട്ടില്ല, ഇപ്പോള്‍ ഈ സീസണില്‍ രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയാക്കി, താരം മികച്ച പക്വതയും മികച്ച പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് അദ്ദേഹം ഭാവിയില്‍ വലിയ സംഭാവനകള്‍ ചെയ്യും’ ഇവാന്‍ പറഞ്ഞു.

‘അവന് അതിനായി ഒരുപാട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവന്‍ മെച്ചപ്പെടുത്തുന്നത് തുടരേണ്ടതുണ്ട്.’ ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഇതോടെ പോയന്റ് പട്ടികയില്‍ സൂപ്പര്‍ ത്രീയില്‍ ഇടംപിടിയ്ക്കാനും ബ്ലാസ്റ്റേഴ്‌സിനായി.