ടി20യില്‍ ഇന്ത്യയ്ക്ക് പുതിയ നായകന്‍ വരുന്നു, ഉപനായക സ്ഥാനത്ത് നിന്ന് രാഹുല്‍ തെറിച്ചു

Image 3
CricketTeam India

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ ഉപനായകനെ പരീക്ഷിക്കുന്നു. സൂപ്പര്‍ താരം കെ എല്‍ രാഹുലിനെ മാറ്റി വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ രോഹിത്ത് ശര്‍മ്മ കളമൊഴിയുമ്പോള്‍ ഇന്ത്യയുടെ ടി20 നായകനായി സ്വാഭാവികമായും ഹാര്‍ദ്ദിക്ക് മാറും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ചതും പിന്നാലെ ഇന്ത്യന്‍ ടീമിലെ മികവുമാണ് ഹര്‍ദിക്കിനെ നായകത്വത്തിലേക്ക് പരീക്ഷിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലാണ് ഹര്‍ദിക്കിനെ ആദ്യമായി വൈസ് ക്യാപ്റ്റനാക്കിയത്. ഇവിടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹര്‍ദിക് മികവ് കാണിച്ചിരുന്നു. പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് ഇന്ത്യയുടെ ക്യാപ്റ്റനായി. പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു.

അതെസമയം രാഹുലാകട്ടെ പരിക്കിനെ തുടര്‍ന്ന് കളത്തില്‍ നിന്ന് കുറച്ച് നാളായി വിട്ടുനില്‍ക്കുകയാണ്. ഏഷ്യ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് രാഹുല്‍ തിരിച്ചെത്തിയേക്കും. അതെസമയം ടെസ്റ്റിലും ഏകദിനത്തിലും രാഹുല്‍ വൈസ് ക്യാപ്റ്റനായി തുടരാനാണ് സാധ്യത.