തിരച്ചടിയേറ്റ് പുളഞ്ഞ് പാകിസ്ഥാന്‍, ഇന്ത്യയ്ക്ക് ആശ്വാസം

Image 3
CricketTeam India

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ കുതിച്ച് ചാടി ശ്രീലങ്ക. ആറാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേയ്ക്കാണ് ശ്രീലങ്ക ഉയര്‍ന്നത്. വിജയത്തോടെ 53.33 വിജയശതമാനവുമായിട്ടാണ് മൂന്നാം സ്ഥാനത്തേയ്ക്ക് ശ്രീലങ്ക ഉയര്‍ന്നത്.

ശ്രീലങ്കയോട് തോറ്റ പാകിസ്ഥാന് ഇത് വലിയ തിരിച്ചടിയായി മാറി. മൂന്നാം സ്ഥാനത്തായിരുന്ന അവര്‍ അഞ്ചാം സ്ഥാനത്തേയ്ക്കാണ് കൂപ്പുകുത്തിയത്. 51.85 പാകിസ്ഥാന്റെ വിജയശതമാനം.
.

ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റിന് ഐതിഹാസിക വിജയം കുറിച്ചതോടെയാണ് പാകിസ്ഥാന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുളള പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉര്‍ന്നത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ 261 റണ്‍സിന് തോറ്റത് പാകിസ്ഥാന് തിരിച്ചടിയായി.

അതെസമയം ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോഴാണ് ഇന്ത്യ അഞ്ചില്‍ നിന്ന് നാലിലേക്ക് ഉയര്‍ന്നത്. 52.08 വിജയശതമാനമാണ് ഇന്ത്യക്കുള്ളത്.

പോയിന്റ് പട്ടികയില്‍ 71.43 വിജയശതമാനവുമായി സൗത്താഫ്രിക്കയാണ് ഒന്നാമത്. 70 ശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാമതാണ്. മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തുക. കഴിഞ്ഞ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടിയത്. മത്സരം ന്യൂസിലന്‍ഡഡ് ജയിക്കുകയും ചെയ്തിരുന്നു.