അവനെ എല്ലാവരും മറക്കാറാണ് പതിവ്, ടീം ഇന്ത്യയില്‍ നടത്തിയ നിശബ്ധ വിപ്ലവം കാണാതെ പോകരുത്

Image 3
CricketTeam India

അഖില്‍ മേനോര്‍

ഭുവനേശ്വര്‍ കുമാര്‍… ഇന്ത്യക്ക് വേണ്ടി കളി തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ ആയി… ഇത് വരെ ഒരു വിവാദത്തിലോ അനാവശ്യമായ controversy യിലോ പെട്ടിട്ടില്ല… കളിയിലും മാന്യന്‍… സ്ലെഡ്ജിംഗ്, ഫീഡില്‍ഡിലെ അനാവശ്യ ഷോ ഇറക്കല്‍ എന്നിങ്ങനെ ഒന്നും കണ്ടിട്ടില്ല…

കളിയുടെ കാര്യം ആണേല്‍ ഇന്ന് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളേര്മാരില്‍ ഒരാള്‍ എന്ന് പറയാം.. 2014 ലോര്‍ഡ്‌സിലെ പ്രകടനം… ഓസ്ട്രേലിയക്കെതിരെ പ്രകടനം ഉള്ള ഒക്കെ ഇന്ത്യയെ ലേേെ വിജയിപ്പിക്കാന്‍ സഹായിച്ചു…

മറ്റൊരു കാര്യം നമ്മുടെ ബൗളേര്‍മാര്‍ക്ക് ബാറ്റ് പിടിക്കാന്‍ പോലും അറിയില്ല എന്നത് ഏറെ കുറെ സത്യം ആണ്.. പ്രത്യേകിച്ച് ഫാസ്റ്റ് ബൗളേഴ്സ്.. അവിടെയും ഭൂവി വ്യത്യസ്തന്‍ ആണ്.. നല്ല രീതിയില്‍ 9ആമന്‍ ആയോ പത്താമന്‍ ആയോ ഇറങ്ങി 50 അടിക്കാന്‍ പ്രാപ്തി ഉള്ള ഒരു നല്ല ബാറ്റ്‌സ്മനും ആണ് ഭൂവി …ശ്രീലങ്കക്ക് എതിരെ 8ആമത് ഇറങ്ങി 50 അടിച്ചു ജയിപ്പിച്ചത് ഉദാഹരണം

ലിമിറ്റഡ് ഓവര്‍സിന്റെ കാര്യം വന്നാല്‍ വേണ്ട രീതിയില്‍ വിക്കറ്റ് എടുക്കാന്‍ പ്രാപ്തി ഉള്ള ബൗളേര്‍ ആണ് ഭൂവി.. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടി20 മത്സരവും അവസാന ഏകദിനവും ഉദാഹരണം…

ഇപ്പോഴത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളേര്‍ ആര് എന്ന് ചോദിച്ചാല്‍ ഒട്ടു മിക്ക ആളുകളും ബുംറ അല്ലേല്‍ ഷമി.. എന്തിന് ഉമേശ് അണ്ണന്റെ പേര് വരെ പറയും.. അതൊക്കെ കൊണ്ട് ആണ് ഭൂവിയെ ഒരു Underrated കളിക്കാരന്‍ ആക്കുന്നത്…

ഐപിഎല്ലിലെ സെമി ഫൈനലുകളിലെ സ്ഥിരസാനിധ്യം ആയ സണ്‍റൈസസ് ഹൈദരാബാദ് ഒരുപക്ഷെ അറിയപ്പെട്ടിരുന്നത് വാര്‍ണറുടെ വെടിക്കെട്ടും റാഷിദിന്റെ സ്പിന്‍ മാന്ത്രികതയും കൊണ്ടാവാം.. അപ്പോഴും ഭൂവി എന്ന ബൗളറുടെ പ്രകടനം എല്ലാവരും മറക്കുന്നു…

കുറ്റം പറയാന്‍ ഭുവിക്ക് സ്പീഡ് ഇല്ല.. സ്പിന്നര്‍ ആണേ എന്ന് പറഞ്ഞ് കളിയാക്കുന്നവരോട് പരമ പുച്ഛം മാത്രം…

ഭുവനേശ്വര്‍ കുമാര്‍
ഇത് പോലെ ഹേറ്റേഴ്സ് ഇല്ലാതെ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയില്‍ Long career കൊണ്ട് വന്നതില്‍ നിന്ന് തന്നെ വ്യക്തം… He is a gem of a bowler

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍