പലപ്പോഴും വീണുപോയവനാണ് അവന്‍, തിരിച്ചുവരവ് ഒരു പോരാളിയെ പോലെയായിരുന്നു

Image 3
CricketTeam India

പ്രണവ് തെക്കേടത്ത്

ഭുവിക്ക് മാന്‍ ഓഫ് ദി സീരീസ് പുരസ്‌ക്കാരം ലഭിക്കാത്തത് തന്നെ അത്ഭുതപെടുത്തി എന്ന കോഹ്ലിയുടെ പ്രസ്താവന ശെരിക്കും അര്‍ത്ഥവത്തായ ഒന്നായിരുന്നു. ബൗളേഴ്സിന് വലിയ സഹായമൊന്നും ലഭിക്കാതിരുന്ന ആ ഫ്‌ലാറ്റ് സര്‍ഫൈസില്‍ മുന്നൂറിന് മുകളിലുള്ള സ്‌കോറുകള്‍ മൂന് കളികളിലും ഇരു കൂട്ടരില്‍ നിന്നും പലപ്പോഴായി പിറവി കൊണ്ടപ്പോള്‍, ഈ സീരീസില്‍ അവിടെ ആ രണ്ടു ടീമുകളെ വേര്‍തിരിച്ചു നിര്‍ത്തിയ പ്രധാന ഘടകം ഭുവനേശ്വര്‍ കുമാര്‍ എന്ന സ്വിങ് ബോളര്‍ ആയിരുന്നു .

മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ അതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അയാള്‍ 6 ന് മുകളില്‍ എക്കണോമിയില്‍ റണ്‍സുകള്‍ വിട്ടു നല്‍കിയത് , ഒു ബോളര്‍ പ്രധാന വെല്ലുവിളികള്‍ നേരിടുന്ന പവര്‍ പ്ലെയിലും ഡെത് ഓവറുകളിലും അയാള്‍ മാറി മാറി ഉപയോഗിക്കപെടുമ്പോഴും അദ്ദേഹത്തെ അടിച്ചകറ്റാന്‍ ആധുനിക ക്രിക്കറ്റിലെ എക്‌സ്‌പ്ലോസീവ് ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിരുന്നില്ല.

ബേര്‍‌സ്റ്റോയുടെ പ്രകടനങ്ങളെ വില കുറച്ചു കാണുകയല്ല പക്ഷെ ഒരു ബാറ്റിംഗ് പാരഡൈസില്‍, ബൗളേഴ്സിന് പ്രതികൂലമായ സാഹചര്യങ്ങളില്‍ മൂന് കളികളിലും സ്ഥിരതയോടെ പന്തെറിഞ്ഞ ഭുവി അത് അര്‍ഹച്ചിരുന്നെന്ന് മുന്‍ ഇംഗ്ലീഷ് നായകനായ മൈക്കല്‍ വോണും പറയുകയുണ്ടായി ..

മാന്‍ ഓഫ് ദി സീരീസ് കൈ വിട്ടു പോയെങ്കിലും ഭുവിയുടെ ഈ ഫോം ഇന്ത്യന്‍ ആരാധകരെ ഉന്മാദത്തില്‍ ആക്കുകയാണ്, ഓര്‍മ്മയിലേക്ക് ചെന്നൈ ഏകദിനം കടന്നു വരുകയാണ് അവിടെ തന്റെ ഏകദിന കരിയറിലെ ആദ്യ ബോളില്‍ മനോഹരമായ ഒരു ഇന്‍സ്വിങ്ങറില്‍ ഹഫീസിന്റെ സ്റ്റമ്പുകള്‍ നൃത്തം വെയ്ക്കുന്ന ആ സുന്ദര കാഴ്ച ഇന്നുമുണ്ടീ കണ്ണുകളില്‍.

അതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശക്തി ബോളിനെ ഇരുവശത്തേക്കും തന്റെ ഇച്ഛക്കനുസരിച്ചു അയാള്‍ ചലിപ്പിച്ചപ്പോള്‍ പല ബാറ്റ്സ്മാന്മാരും ബോളിന്റെ ഗതി അറിയാതെ പവലിയനിലേക്ക് നടന്നു കയറി. പിന്നെ എപ്പോഴോ വേഗതയ്ക്ക് പുറകെ അയാള്‍ സഞ്ചരിച്ചപ്പോള്‍ ബോളിനെ ചലിപ്പിക്കാനുള്ള ആ കഴിവുകള്‍ നഷ്ടപെടുന്നുണ്ട്.

പരിക്കുകള്‍ എന്നും വില്ലനായി മാറുന്നത് ആ താളം തെറ്റിക്കുന്നുണ്ട് അപ്പോഴും അയാള്‍ പരിക്കുകളോട് പട വെട്ടി തിരിച്ചു വരുകയാണ് തന്നെ താനാക്കി മാറ്റിയ ആ സ്വിങ്ങിങ് ബോളുകള്‍ കൊണ്ടയാള്‍ ഗ്രൗണ്ടുകളില്‍ കവിതകള്‍ രചിക്കുകയാണ് ….

The most skillful white ball seam bowler in the world

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്