അവനെ ടീം ഇന്ത്യയ്ക്ക് ഇപ്പോള്‍ മിസ് ചെയ്യുന്നു, കോഹ്ലിയുടെ ചരിത്രപരമായ മണ്ടത്തരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബൗളിംഗ് കണ്ട ക്രിക്കറ്റ് ആരാധകര്‍ ഒരു താരത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ടാകും. അത് മറ്റാരുമല്ല ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ.
സതാംപ്ടണിലെ റോസ് ബൗളില്‍ കിവീസ് ബൗളര്‍മാര്‍ പന്ത് സ്വിംഗ് ചെയ്യിപ്പിച്ച് വിസമയിപ്പച്ചപ്പോള്‍ ഇന്ത്യ 217 എന്ന സ്‌കോറിലേക്ക് ഒന്നാം ഇന്നിങ്സില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ പേസ് നിരയ്ക്ക് പ്രതീക്ഷിച്ച സ്വിങ് ലഭിച്ചില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ ഭേദപ്പെട്ട് നിന്നു. ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സ്പിന്നറായ ആര്‍ അശ്വിന്‍ വേണ്ടി വന്നു.
ഇതോടെയാണ് ഭുവിയുണ്ടായിരുന്നെങ്കില്‍ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. പന്ത് സ്വിംഗ് ചെയ്യിപ്പിക്കുന്നതില്‍ അസാമാന്യ പാടവമുളള ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. കൂടാതെ ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള താരമാണ് ഭുവി. ഇംഗ്ലണ്ട് മണ്ണില്‍ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 19 വിക്കറ്റാണ് ഭുവി വീഴ്ത്തിയിട്ടുള്ളത്. 10 ഇന്നിംഗ്‌സില്‍ 247 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും.
എന്നിട്ടും താരത്തിന് ടീമിലിടമില്ലാത്തതിന് മുഖ്യ കാരണം അടുത്തിടെയായി വിടാതെ പിന്തുടരുന്ന പരിക്കാണെന്നാണ് കരുതേണ്ടത്. അതെസമയം ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഉപനായകനായി ഭുവനേശ്വര്‍ കളിക്കുന്നുണ്ട്.
മൂന്നാം ദിനം ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികച്ച സ്വിംഗുകൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ പേസ് നിരയ്ക്ക് പ്രതീക്ഷിച്ച സ്വിംഗ് ലഭിച്ചില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ ഭേദപ്പെട്ട് നിന്നു.