തിരിച്ചുവരവ് അവിസ്മരണീയമാക്കി ഭുവി, വന്‍ നേട്ടം

പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി കളത്തിന് പുറത്തായ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുളള തിരിച്ചുവരവ് അവിസ്മരണീയമാക്കിയിരിക്കുകയാണ്. ഈ മാസത്തെ ഐസിസിയുടെ പ്ലേയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുത്തിരിക്കുന്നത് ഭുവനേശ്വറിനെയാണ്.
ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലെ മികവാണ് ഭുവിയെ നേട്ടത്തിലേക്ക് എത്തിച്ചത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 4.65 എന്ന ഇക്കണോമിയില്‍ ആറ് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ടി20യില്‍ നാല് വിക്കറ്റ് വീഴ്ത്തിയത് 6.38 എന്ന ഇക്കണോമിയിലും. വേദനിപ്പിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനായത് സന്തോഷിപ്പിക്കുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു, ഭുവി പറഞ്ഞു.
അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍, സിംബാബ്വെയുടെ സീന്‍ വില്യംസ് എന്നിവരുടെ പേരാണ് ഭുവിക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടത്. ഒന്നര വര്‍ഷത്തോളം ഭുവിക്ക് നഷ്ടമായി. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഭുവി വളരെ അധികം മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പരകളിലേക്ക് ഇന്ത്യയെ എത്തിച്ചതില്‍ നിര്‍ണായക പ്രകടനമാണ് ഭുവി പുറത്തെടുത്തത് എന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഐസിസിയുടെ ഈ മാസത്തെ വനിതാ താരം സൗത്ത് ആഫ്രിക്കയുടെ ലിസെല്ലെ ലീയാണ്. ഇന്ത്യക്കെതിരെ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ ശതകവും നേടി ലീ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.