ലൈനും ലെങ്ത്തും സ്പീഡും മാറ്റിമറിച്ച് അയാള്‍ സൃഷ്ടിച്ചെടുത്ത അത്ഭുത ഓവര്‍! ഫോമിലുളള അയാള്‍ക്ക് പകരക്കാരില്ല

സന്ദീപ് ദാസ്
പത്തൊമ്പതാമത്തെ ഓവര്‍. ഭുവ്‌നേശ്വര്‍ കുമാര്‍ നേരിട്ടത് പവല്‍,പൂറന്‍,പൊള്ളാര്‍ഡ് എന്നീ ബിഗ് ഹിറ്റര്‍മാരെ. വഴങ്ങിയത് കേവലം നാല് റണ്‍സ്! പൂറനെ പുറത്താക്കുകയും ചെയ്തു!
സി.ഐ.ഡി മൂസയിലെ മുരളിയുടെ ഡയലോഗാണ് ഓര്‍മ്മവന്നത്. കണ്ടെടോ ഞാന്‍ ആ പഴയ ഭുവിയെ!
ഭുവി ചെയ്തുവെച്ചതിന്റെ മഹത്വം മുഴുവനായും മനസ്സിലായത് ഹര്‍ഷല്‍ പട്ടേലിന്റെ ഇരുപതാം ഓവര്‍ കൂടി കണ്ടപ്പോഴാണ്. തുടരെ സിക്‌സറുകള്‍ പായിച്ച പവലിന് കളി ജയിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു. പക്ഷേ ഒറ്റ ഡോട്ട്‌ബോള്‍ കിട്ടിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം എന്ന നിലയിലേക്ക് ഭുവി കാര്യങ്ങളെ എത്തിച്ചിരുന്നു!
ലൈനും ലെങ്ത്തും സ്പീഡും നിരന്തരം മാറ്റിമറിച്ചും മഞ്ഞുവീഴ്ച്ചയെ അതിജീവിച്ചും ഭുവി സൃഷ്ടിച്ചെടുത്ത അത്ഭുത ഓവര്‍! പരിചയസമ്പത്തിന് പകരം വെയ്ക്കാന്‍ ഒന്നുമില്ലെന്ന് വീണ്ടും തെളിഞ്ഞു.
ഫോമിലുള്ള ഭുവിയ്ക്കും പകരക്കാരില്ല. ഈ ഫോം തുടരാനാകട്ടെ എന്നാശംസിക്കുന്നു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍