രഞ്ജിയിലെ ട്രിപ്പിള്‍ ടണ്‍ മറക്കാനാകുമോ, കീപ്പിംഗിനൊപ്പം ബാറ്റിംഗിലും പുപ്പുലിയാണ് ഭരത്

മുജീബ് ബിന്‍ അബ്ദുള്ള

പകരക്കാരനായി ഗ്ലൗസ് അണിഞ്ഞവന്‍ ഹീറോ ആയെങ്കില്‍ അത് ചുമ്മാതെ അല്ല. കാണ്‍പൂര്‍ ടെസ്റ്റില്‍ കിവികളുടെ ഒരു വിക്കറ്റ് എങ്കിലും കിട്ടുമോ എന്ന് കാത്തിരുന്ന ആരാധകര്‍ക്കു മുന്നില്‍ ഒരു തുടക്കക്കാരന്റെ ഭീതി ഇല്ലാതെ അശ്വിന്റെ പന്തില്‍ വില്‍ young ന്റെ ലോവര്‍ ഫെതര്‍ ടച് ക്യാച്ച് കൈപ്പിടിയിലൊതുക്കി ആത്മവിശ്വാസത്തോടെ ക്യാപ്റ്റനോട് റിവ്യൂ ചെയ്യാന്‍ പറയുന്ന നിമിഷം മുതല്‍ ഹീറോ ആവുകയാണ്.

ടെര്‍ണിങ് ട്രാക്കില്‍ വിക്കറ്റിന് പിന്നില്‍ സോഫ്റ്റ് ഹാന്‍ഡ്സ് ഉപയോഗിച്ചും മികച്ച ഫുട് വര്‍ക്കോടെയും വിക്കറ്റ് കീപ് ചെയ്യുന്നത് വളരെ പ്രശംസനാര്‍ഹമാണ്. ബാക്കി ഫോര്‍മാറ്റിലേക് ഋഷഭ് പന്തിന് ബാക് അപ്പ് കീപ്പര്‍ അനായാസം ഉണ്ടെങ്കിലും ടെസ്റ്റിലേക് ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.

സാഹയുടെ പരുക്കും വയസ്സും ഫോം ഇല്ലായ്മയും എത്ര മികച്ച കീപ്പര്‍ എന്ന് പറഞ്ഞാലും അത് ബാക് അപ്പ് ആവില്ല.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റായ രഞ്ജിയില്‍ ആദ്യ ട്രിപ്പിള്‍ ടണ്‍ നേടിയ വിക്കറ്റ് കീപ്പര്‍ കൂടെയാണ് ശ്രീകര്‍ ഭരത്. പല സീസണിലെയും ഹെല്‍ത്തി ബാറ്റിംഗ് ആവറേജ് ആണ് സെലെക്‌റേഴ്‌സിന് മുന്നില്‍ കണ്ണ് തുറപ്പിച്ചത്.

എന്തായാലും പ്രോമിസിംഗ് വിക്കറ്റ് കീപ്പര്‍ ആകും എന്നതില്‍ സംശയം ഇല്ല. വിക്കറ്റിന് മുന്നിലും പിന്നിലും പന്തിന്റെ അഭാവത്തില്‍ തിളങ്ങാന്‍ സാധിക്കട്ടെ.

കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ് 365

You Might Also Like