; )
ഐ എസ് എല്ലില്‍ ഫൈനലില്‍ തോറ്റതിന് ശേഷം റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗളൂരു എഫ് സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍. പ്രധാന മത്സരങ്ങളില്‍ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലില്‍ വാര്‍ സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണമെന്നും പാര്‍ഥ് ജിന്‍ഡാല്‍ ആവശ്യപ്പെട്ടു.
ഫൈനലില്‍ റഫറിയുടെ ചിലതീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും ബംഗളൂരു ടീം ഉടമ പറഞ്ഞു. ഫൈനലില്‍ എ ടി കെക്ക് അനുകൂലമായി റഫറി വിധിച്ച രണ്ടാമത്തെ പെനല്‍റ്റിക്കെതിരെ ആണ് പാര്‍ത്ഥ് ജിന്‍ഡാലിന്റെ വിമര്‍ശനം.
Do you know who your chanting against @MumbaiCityFC fans? What that one man has done for Indian football is greater than anything that your club or any club can ever do. He is a living legend and deserves every Indian football fans respect assuming you guys support Indian footie
— Parth Jindal (@ParthJindal11) March 8, 2023
നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സില്‍ പാബ്ലോ പെരസ് വീഴ്ത്തിയതിനായിരുന്നു റഫറി എടികെക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത പെട്രറ്റോസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ സമനില പിടിച്ച എ ടി കെ പിന്നീടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായി.
പാര്‍ത്ഥ് ജിന്‍ഡാലിന്റെ ട്വീറ്റിന് താഴെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് മറുപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ ദൈവം ചതിക്കും എന്നൊക്കയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ഐ എസ് എല്‍ പ്ലേ ഓഫില്‍ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ഇതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.