സിറാജിന്റെ വീട്ടില്‍ കോഹ്ലിയുടെ സര്‍പ്രൈസ് വിസിറ്റ്, അമ്പരന്ന് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും പേസ് ബൗളര്‍ മുഹമ്മദ് സിറാജും തമ്മിലുളള സൗഹൃദം ക്രിക്കറ്റ് ലോകത്ത് പരസ്യമായ രഹസ്യമാണ്. സിറാജിനെ ഒരു ലക്ഷണമൊത്തൊരു പേസ് ബൗളറായി വളര്‍ത്തിയെടുത്തതില്‍ കോഹ്ലിയുടെ പങ്ക് നിര്‍ണ്ണായകമാണ്. നിലവില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലേയും പ്രധാന താരമാണ് മുഹമ്മദ് സിറാജ്.

കോഹ്ലിയുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരു വ്യത്യസ്താനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ സിറാജിപ്പോള്‍. തന്റെ വീട്ടിലേക്ക് കോഹ്ലി എത്തിയതാണ് സിറാജിന് മറക്കാനാകാത്ത അനുഭവം ആയി മാറിയത്.

‘ആര്‍സിബിയിലെ എല്ലാ താരങ്ങളെയും വീട്ടിലേക്ക് ഡിന്നറിനായി ക്ഷണിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് നേരെ ഞാന്‍ വീട്ടിലേക്ക് പോയി. കോഹ്ലിയെ വിളിച്ചപ്പോള്‍ പുറംവേദനയുണ്ടെന്നും വരാനാകില്ലെന്നും പറഞ്ഞു. വിശ്രമിച്ചോളാന്‍ ഞാന്‍ അദേഹത്തോട് പറഞ്ഞു. എന്നാല്‍ സഹതാരങ്ങളെല്ലാം വീട്ടിലെത്തിയപ്പോള്‍ കോഹ്ലിയുമുണ്ടായിരുന്നു കൂടെ. കാറില്‍ നിന്നിറങ്ങവെ ഞാന്‍ നേരെ ചെന്ന് കോഹ്ലിയെ ആലിംഗനം ചെയ്തു. വിരാട് കോഹ്ലി തന്റെ നാട്ടിലേക്ക് വന്നതുതന്നെ വാര്‍ത്തയായി’ സിറാജ് പറയുന്നു.

ഞാന്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ കടന്നാണ് വരുന്നത്. എന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കാണ് എനിക്കുണ്ടായിരുന്നത്. പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും. അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള ഉപ്പല്‍ സ്റ്റേഡിയത്തിലെത്താന്‍. ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാ കഷ്ടപ്പാടുകളും മാറിയത്.

പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളില്‍ കഴിയുന്നത് അവസാനിപ്പിച്ചു, ഞങ്ങളൊരു പുതിയ വീട് വാങ്ങി. സ്വന്തമായൊരു വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു. ഐപിഎല്‍ എനിക്ക് പ്രശസ്തി നേടിത്തന്നു. സാമൂഹ്യമായി ഇടപെടാനും നിരവധി പേരോട് സംസാരിക്കാനും പഠിച്ചു. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. എല്ലാം ഐപിഎല്‍ കാരണമായിരുന്നു’ എന്നും മുഹമ്മദ് സിറാജ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് മുഹമ്മദ് സിറാജ്. കോഹ്ലിയുടെ ഏറ്റവും വിശ്വസ്തനായ താരം എന്നറിയപ്പെടുന്നതും സിറാജാണ്.