ബെര്‍ബ ഫിറ്റ്‌നസില്ലാത്ത ‘ചത്ത കുതിരായിരുന്നു’, ഇടയാനുളള സംഭവം വിശദീകരിച്ച് ജയിംസ്

Image 3
Uncategorized

ഐഎസ്എല്‍ നാലാം സീസണില്‍ ഏറെ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ട് വന്ന താരമായിരന്നു ബള്‍ഗേറിയന്‍ ഇതിഹാസമായിരുന്ന ദിമിറ്റര്‍ ബെര്‍ബറ്റോ. എന്നാല്‍ താരത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ കാക്കാനായില്ലെന്ന് മാത്രമല്ല ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ദയനീയ പ്രകടനമാണ് കാഴ്ച്ചവെക്കുകയും ചെയ്തത്.

സീസണിനിടെ പരിശീലകനായ റെനെ മ്യൂലന്‍സ്റ്റീനെ പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജയിംസിനെ പകരക്കാരനായി കൊണ്ട് വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിലെ ബെര്‍ബറ്റോ അടക്കമുളള താരങ്ങളും ജയിംസുമായി ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ജയിംസിന്റെ പരിശീലന രീതികളോട് ഒത്തിരി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന ബെര്‍ബ, ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോള്‍ ജെയിംസിനെ ട്വിറ്ററിലൂടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിനിടെ ബെര്‍ബറ്റോവുമായി ബ്ലാസ്റ്റേഴ്‌സില്‍ വെച്ചു നടന്ന സംഭവങ്ങളെക്കുറിച്ച് ജെയിംസ് മനസ് തുറന്നു.

താന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്ന സമയം ബെര്‍ബറ്റോവ് ക്ലബ്ബുമായുള്ള തന്റെ കരാറിന്റേയും ഒപ്പം അദ്ദേഹത്തിന്റെ കരിയറിന്റേയും അവസാനത്തോട് അടുക്കുകയായിരുന്നുവെന്ന് ജെയിംസ് ഓര്‍മ്മിക്കുന്നു. ബെര്‍ബ അത് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഫുട്‌ബോളില്‍ വേഗതയും, ഫിറ്റ്‌നസും വളരെയധികം പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ ബെര്‍ബറ്റോവിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ജയിംസ് തുറന്ന് പറയുന്നു.

അവസാന മത്സരമായപ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫില്‍ നിന്ന് പുറത്താക്കപ്പെട്ട് കഴിഞ്ഞിരുന്നുവെന്നും ഇതോടെ ആ മത്സരം അടുത്ത സീസണിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായാണ് താന്‍ കണ്ടിരുന്നതെന്നും ജയിംസ് കൂട്ടിചേര്‍ത്തു. ആ മത്സരത്തില്‍ ബെര്‍ബറ്റോവിനെ കളത്തിലിറക്കാത്തില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നെന്നും ഇത് ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തിലുണ്ടാക്കിയെന്നും ജയിംസ് വിലയിരുത്തുന്നു. തന്നെ ആകര്‍ഷിക്കുന്ന തരത്തിലുളള താരമായിരുന്നില്ല ബെര്‍ബയെന്നും എങ്കിലും തനിക്ക് അദ്ദേഹത്തോട് വളരെയധികം സഹാനുഭൂതി ഉണ്ടായിരുന്നതായും ജയിംസ് പറഞ്ഞു.

വീണ്ടും സിംഗപ്പൂരില്‍ വെച്ച് ബെര്‍ബയെ ഒരിക്കല്‍ കണ്ടെന്നും അന്ന് അദ്ദേഹം തന്നെ വെട്ടിച്ച ഗോളടിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലന്നും ജയിംസ് പറഞ്ഞു.