പിച്ചിച്ചി അവാർഡ് ബെൻസിമ മെസിക്ക് നൽകുന്ന ദാനം! കണക്കുകൾ ഇങ്ങനെ

സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിനു വേണ്ടി പെനാല്‍റ്റിയെടുക്കുന്നതില്‍ എറ്റവും മികച്ച താരമാണ് അവരുടെ ഫ്രഞ്ച് താരം കരിം ബെന്‍സിമ. എന്നാല്‍ കൊറോണക്ക് ശേഷം റയല്‍ മാഡ്രിഡിനു വേണ്ടി അധികവും പെനാല്‍റ്റിയെടുത്തത് ക്യാപ്റ്റനായ സെര്‍ജിയോ റാമോസാണ്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിലായിരുന്നപ്പോഴും മികച്ച പെനാല്‍റ്റി ടേക്കറായിട്ടുപോലും ബെന്‍സിമയ്ക്ക് സെര്‍ജിയോ റാമോസിന് ശേഷം മൂന്നാമതായേ പെനാല്‍റ്റി എടുക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളു.
എന്നാല്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ബെന്‍സിമക്ക് പെനാല്‍റ്റിയെടുക്കാന്‍ അവസരമുണ്ടായിട്ടും ക്യാപ്റ്റന്‍ റാമോസിനാണ് താരം ഈ അവസരം വിട്ട് നല്‍കിയിരുന്നത്.
ഈ സീസണില്‍ മെസിക് പിറകില്‍ ഗോള്‍വേട്ടക്കാരില്‍ രണ്ടാമതാണ് ബെന്‍സിമ. അവസാനമായി അലവെസിനെതിരെ ഒരു പെനാല്‍റ്റിയെടുക്കാന്‍ അവസരം ലഭിച്ചുവെങ്കിലും ഇതു വരെ റാമോസിന് വിട്ടുകൊടുത്ത പെനാല്‍റ്റികള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വളരെയെളുപ്പത്തില്‍ ഗോള്‍വേട്ടയില്‍ മെസിയുടെ ആദ്യസ്ഥാനത്തിനു ബെന്‍സിമ കനത്ത വെല്ലുവിളിയായയാകുമായിരുന്നു.
പെനാല്‍റ്റി വലയിലെത്തിക്കുന്നതില്‍ നൂറു ശതമാനമാണ് റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ വിജയസാധ്യത കണക്കാക്കിയിട്ടുള്ളത്. ഇതുവരെയെടുത്ത 10 പെനാല്‍റ്റിയും റയല്‍ മാഡ്രിഡ് താരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്. സെര്‍ജിയോ റാമോസെടുത്ത ആറു പെനാല്‍റ്റികള്‍ ബെന്‍സിമക്ക് ലഭിച്ചിരുന്നെങ്കില്‍ 24 ഗോളുകളോടെ മെസിയെ മറികടന്നു പിച്ചിച്ചി അവാര്‍ഡിന് താരം അര്‍ഹനാവുമെന്നു നിസംശയം പറയാം.