ബാലണ്‍ ഡിയോര്‍ നേടാന്‍ ഞാന്‍ കൊതിക്കാറുണ്ട്, ബെന്‍സീമ പറയുന്നു
2008 മുതല്‍ ഇതുവരെ മെസി-റൊണാള്‍ഡോ സൂപ്പര്‍ താരങ്ങളുടെ കുത്തകയായിരുന്നു ബാലണ്‍ ഡിയോര്‍ പുരസ്‌കാരം. 2008ന് ശേഷം ഈ കാലഘട്ടത്തിനിടക്ക് ഈ രണ്ടുപേരല്ലാതെ ബാലണ്‍ ഡിയോര്‍ നേടിയത് ക്രൊയേഷ്യന്‍ മധ്യനിരതാരം ലൂക്ക മോഡ്രിച്ച് മാത്രമാണ്.
എന്നാല്‍ ബാലണ്‍ ഡിയോര്‍ നേടണമെന്ന് തന്റെ സ്വകാര്യ ആഗ്രഹമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റയല്‍ സൂപ്പര്‍ താരം കരീം ബെന്‍സിമ. തനിക്കും ലോകത്തിലെ മികച്ച കളിക്കാരനായിത്തീരാന്‍ കൊതിയുണ്ടെങ്കിലും അവാര്‍ഡുകള്‍ക്ക് വേണ്ടി കൂടുതല്‍ ആഗ്രഹിക്കാറില്ലെന്നും ബെന്‍സിമ പറ.യുന്നു. എന്നാല്‍ താന്‍ എപ്പോഴും ബാലണ്‍ ഡിയോര്‍ നേടുന്നതിനെപ്പറ്റി ചിന്തിക്കാറുണ്ടെന്നും ബെന്‍സിമ വെളിപ്പെടുത്തി.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനു വേണ്ടി മികച്ച പ്രകടനമാണ് കരിം ബെന്‍സിമ കാഴ്ചവെക്കുന്നത്. സിനദിന്‍ സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡിനു ലാലിഗ നേടിക്കൊടുക്കുന്നതിയില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ബെന്‍സിമ. 46 മത്സരങ്ങളില്‍ നിന്നും 26 ഗോളുകള്‍ നേടി റയലിലെ മികച്ച ഗോള്‍വേട്ടക്കാരനാണ് ഈ മുപ്പത്തിരണ്ടുകാരന്‍.
തന്റെ തന്നെ യുട്യൂബ് ചാനലിലാണ് ബാലണ്‍ ഡിയോര്‍ നേടാനുള്ള ആഗ്രഹത്തെ പറ്റി ബെന്‍സിമ വെളിപ്പെടുത്തിയത്. ‘തീര്‍ച്ചയായും. എന്റെ ചെറുപ്പം മുതല്‍ക്കുളള ആഗ്രഹമാണിത്. പക്ഷെ അതിനായി ഭ്രാന്തമായി ചിന്തിക്കാറൊന്നുമില്ല. നിങ്ങള്‍ മത്സരത്വരയുള്ള പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ എപ്പോഴും ബാലണ്‍ ഡിയോറിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കും.’ ബെന്‍സിമ പറയുന്നു.