ട്രിബ്‌ളിംഗ് മികച്ചത് നെയ്മര്‍ മാത്രം, തുറന്ന് പറഞ്ഞ് ബെന്‍സീമ
ഫുട്‌ബോള്‍ താരങ്ങളില്‍ ട്രിബ്‌ളിംഗില്‍ മികച്ചത് നെയ്മര്‍ മാത്രമാണെന്ന് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സീമ. തന്റെ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു നല്‍കുകയായിരുന്നു റയല്‍ മാഡ്രിഡ് സൂപ്പര്‍താരം.
ഡ്രിബിള്‍ ചെയ്തു മുന്നേറുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നെയ്മര്‍ മാത്രമാണ് ഏറ്റവും മികച്ചതെന്ന് ബെന്‍സിമ മറുപടി പറഞ്ഞത്. ബെന്‍സീമയുടെ ഈ മറുപടി ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
നെയ്മറുടെ ഡ്രിബ്ലിങ്ങിന്റെഏഴയലത്തു പോലും ഒരാളും എത്തില്ലെന്നതാണ് ബെന്‍സിമയുടെ അഭിപ്രായം. ചിരവൈരികളായ ബാര്‍സലോണക്ക് വേണ്ടി കളിക്കുന്ന സമയത്ത് പരസ്പരം എതിരെ കളിച്ചിട്ടുണ്ടെങ്കിലും നെയ്മരുടെ പ്രതിഭയെ പ്രശംസിക്കാന്‍ ബെന്‍സിമ മടികാണിച്ചിട്ടില്ല.
ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ കൊറോണയുടെ കടന്നു വരവോടെ ഫ്രാന്‍സ്ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപേക്ഷിച്ചെങ്കിലും അത് നേടുന്നതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരാണ് ബെന്‍സിമയുടേത്. ഗോള്‍വേട്ടയിലും റയലിന്റെ ലാലിഗ കിരീടനേട്ടത്തിലും മുഖ്യപങ്കുവഹിച്ച താരമാണ് ഈ മുപ്പത്തിരണ്ടുകാരന്‍.
ബാലണ്‍ ഡിയോര്‍ ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും ആഗ്രഹിച്ചിരുന്നുവെന്നാണ് ബെന്‍സിമ നല്‍കിയ മറുപടി. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ മികച്ച താരം ആകാനാഗ്രഹിക്കുന്ന ഏതൊരു കളിക്കാരനും അത് നേടാനാഗ്രഹിക്കുമെന്നും ചെറുപ്പം മുതലേ ഞാനത് നേടണമെന്നെപ്പോഴും ചിന്തിച്ചിരുന്നുവെന്നും ബെന്‍സിമ വെളിപ്പെടുത്തി.