ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം
ഇന്ത്യ സന്ദര്‍ശിക്കാനുളള ആഗ്രഹം തുറന്ന് പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിന്‍ മെന്‍ഡി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബ്രോഡ്കാസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുന്നതിനിടേയാണ് അപ്രതീക്ഷിതമായി ഇന്ത്യ സന്ദര്‍ശിക്കാനുളള ആഗ്രഹം മെന്‍ഡി തുറന്ന് പറഞ്ഞത്.
ഇന്ത്യയിലെ പ്രീമിയര്‍ ലീഗ് ആരാധകരുടെ ക്ഷണം കാത്തിരിക്കുകയാണെന്നും ഇന്ത്യയ്ക്കാര്‍ ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നുമാണ് മെന്‍ഡി പറഞ്ഞത്.
‘ലോക്ഡൗണ്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും നല്ലതായിരുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിന്റെ മടങ്ങിവരവ് അവര്‍ ആസ്വദിക്കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. അവിടെ ഒരുപാട് ഫുട്‌ബോള്‍ ആരാധകരുണ്ട്. ആളുകള്‍ എപ്പോഴാണ് എന്നെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ഞാന്‍, കാരണം ഇന്ത്യ ഒരു മനോഹരമായ രാജ്യമാണ്’ 25 കാരനായ മെന്‍ഡി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന താരമാണ് ബെഞ്ചമിന്‍ മെന്‍ഡി. അഞ്ച് വര്‍ഷത്തെ കരാറില്‍ 2017 ജൂലൈയില്‍ ലിഗാ 1 ടീം മൊണാക്കോയില്‍ നിന്നാണ് മെന്‍ഡി സിറ്റിയിലെത്തിയത്.
ഇതോടെ ഭാവിയില്‍ മെന്‍ഡിയെ ഐഎസ്എല്ലിലും കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ സിറ്റി ആരാധകര്‍. ശതകോടികള്‍ മൂല്യമുളള താരത്തെ നിലവില്‍ ഇന്ത്യയില്‍ കളിപ്പാക്കാന്‍ ഒരു ക്ലബ് വിചാരിച്ചാലും സാധിക്കില്ല.