ബെല്‍ജിയം സൂപ്പര്‍ താരത്തെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ്

Image 3
FootballISL

ഐഎസ്എല്ലിലേക്ക് ബെല്‍ജിയം താരമായ ബാക്ക് ബെഞ്ചമിന്‍ ലംബോട്ടിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹൈലാന്റുകാര്‍ ലംബോട്ടിയെ ടീമിലെത്തിച്ചിരിക്കുന്നതത്രെ.

സൈപ്രസ് ടോപ് ഡിവിഷന്‍ ക്ലബ്ബായ നിയാ സലാമിസിനായാണ് ബെഞ്ചമിന്‍ അവസാനമായി കളിച്ചത്.അവര്‍ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരം 22 മത്സരങ്ങളില്‍ നിന്നും രണ്ടു ഗോളുകള്‍ നേടിയിരുന്നു.

മുപ്പത്തിമൂന്നുകാരനായ ബെഞ്ചമിന്‍ കരിയറില്‍ ഭൂരിഭാഗവും ജന്മനാട്ടിലെ വിവിധ ക്ലബ്ബുകള്‍ക്കായാണ് കളിച്ചത്.
ബെല്‍ജിയന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബുകളായ സെര്‍സില്‍ ബ്രഗ്ഗ്, റോയല്‍ ആന്റ്വേര്‍പ് ക്ലബ്ബുകള്‍ക്ക് പുറമേ അസൈര്‍ബൈജാന്‍ ക്ലബ്ബിനായും ലംബോട്ട് കളിച്ചിരുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ 347 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഇദ്ദേഹം 20 ഗോളുകളും നേടിയിട്ടുണ്ട്.

ഐഎസ്എല്ലിനായി മികച്ച മുന്നൊരുക്കമാണ് ഹൈലാന്‍ഡുകാര്‍ നടത്തുന്നത്. ഇതിനോടകം തന്നെ നിരവിധി മികച്ച വിദേശ താരങ്ങളെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി കഴിഞ്ഞു.