താരലേലത്തില്‍ ഇടംപിടിച്ചില്ല, ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് സോസിബ് (21) സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബംഗബന്ധു ടി20 കപ്പിനുള്ള താരലേലത്തില്‍ താരത്തിന് ഇടം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് താരം ജീവനൊടുക്കിയതെന്നാണ് സൂചന.
ബംഗ്ലാദേശ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു സോസിബ്. 2018-ല്‍ സെയ്ഫ് ഹുസൈന്റെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡില്‍ കൗമാര ലോക കപ്പിനിറങ്ങിയ ടീമില്‍ അംഗമായിരുന്നു സോസിബ്. എന്നാല്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ താരത്തിനായിരുന്നില്ല.
വലംകൈയന്‍ ബാറ്റ്സ്മാനായിരുന്ന സോസിബ് ബംഗ്ലദേശ് അണ്ടര്‍ 19 ടീമിന്റെ ഏഷ്യ കപ്പ് സ്‌ക്വാഡിലും ഇടം നേടിയിരുന്നു. സംഭവത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഗെയിം ഡെവലപ്മെന്‍ഡ് മാനേജര്‍ ഇനാം മുഹമ്മദ് നടുക്കം രേഖപ്പെടുത്തി.
2018 മാര്‍ച്ചില്‍ ധാക്ക പ്രീമിയര്‍ ലീഗില്‍ ഷിന്‍പുകുര്‍ ക്രിക്കറ്റ് ക്ലബിനായാണ് താരം അവസാനം കളിച്ചത്. ശ്രീലങ്കക്കും അഫ്ഗാനിസ്താനുമെതിരെ മൂന്ന് യൂത്ത് ഏകദിനങ്ങളില്‍ ബംഗ്ലദേശ് ജഴ്സിയണിഞ്ഞിട്ടുണ്ട്.