മലയാളി താരത്തിന് വമ്പന്‍ ഓഫര്‍ നല്‍കി ബംഗളൂരു, 3 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ ക്ലബ് ബംഗളൂരു എഫ്‌സി മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീണ്ടും സ്വന്തമാക്കി. യുവതാരവുമായി മൂന്ന് വര്‍ഷത്തെ കരാറാണ് കോഴിക്കോട്ടുകാരനായി ലിയോണുമായി ബംഗളൂരു എഫ്‌സി ഒപ്പുവെച്ചിരിക്കുന്നത്.

മികച്ച താരമെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലിയോണ്‍ അഗസ്റ്റിനുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബംഗളൂരുവിനെ പ്രേരിപ്പിച്ചത്. വമ്പന്‍ ഓഫറുകളും ലിയോണ്‍ അഗസ്റ്റിന് ബംഗളൂരു നല്‍കിയതായാണ് അറിയാന്‍ കഴി.യുന്നത്.

ഇതോടെ ബംഗളൂരു എഫ്‌സി ബി ടീമില്‍ നിന്ന സീനിയര്‍ ടീമിനായി ലിയോണ്‍ കളിയ്ക്കും. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ് സിയുടെ മികച്ച റിസേര്‍വ് താരത്തിനുള്ള പുരസ്‌കാരം ലിയോണ്‍ അഗസ്റ്റിന്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഐഎസ്എല്ലില്‍ രണ്ട് മത്സരങ്ങളാണ് ലിയോണ്‍ കളിച്ചത്. ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. കൂടാതെ കേരളത്തിനായി സന്തോഷ് ട്രോഫി ടീമിലും ലിയോണ്‍ ഉണ്ട്.