സൂപ്പര്‍ താരത്തെ റാഞ്ചി, ബ്ലാസ്റ്റേഴ്‌സിന് ബദ്ധവൈരികളുടെ തിരിച്ചടി
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കുന്തമുന വ്‌ലാറ്റ്‌കോ ഡ്രൊബരോവ് ടീം വിടുന്നു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധവൈരികളായ ബംഗളൂരു എഫ്‌സിയാണ് മാസിഡോണിയന്‍ പ്രതിരോധ താരത്തെ സ്വന്തമാക്കുന്നത്. ബംഗളൂരുവുമായുളള ഡ്രൊബരോവിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
ബ്ലാസ്‌റ്റേഴ്‌സിനായി 13 മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് ഡ്രൊബരോവ്. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ഡ്രൊബരോവ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. ലീഗില്‍ ഒരു ഗോളും ബ്ലാസ്‌റ്റേഴ്‌സിനായി താരം നേടിയിരുന്നു. ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരേയാണ് ഡ്രൊബരോവിന്റെ ഗോള്‍ നേട്ടം.
പരിക്കേറ്റ് പുറത്തായ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്തേഷ് ജിങ്കന്റെ അഭാവനത്തില്‍ ഡ്രൊബരോവിന്റെ നേതൃത്വത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പലപ്പോഴും പ്രതിരോധം ഒരുക്കിയത്.
അതെസമയം ബ്ലാസ്റ്റേഴ്‌സ് രണ്ട് സ്പാനിഷ് താരങ്ങളേയും ഒരു പരാഗ്വാ താരത്തേയും സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.