വെള്ളിയാഴ്ച്ചത്തെ വലിയ പ്രഖ്യാപനം, ആ താരങ്ങളെ റാഞ്ചി ബംഗളൂരു എഫ്സി
![Image 3](https://pavilionend.in/wp-content/uploads/2020/04/bengaluru-fc.jpg)
വെള്ളിയാഴ്ച്ചത്തെ വലിയ പ്രഖ്യാപനം ഒടുവില്‍ നടത്തി ബംഗളൂരു എഫ്‌സി. ഐ ലീഗ് ക്ലബ്ബുളായ ഐസ്വാള്‍ എഫ്സി , ഗോകുലം കേരള എഫ്‌സി എന്നീ ക്ലബുകളില്‍ നിന്നും രണ്ട് താരങ്ങളെ സ്വന്തമാക്കി എന്നതാണ് ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമുളള ബംഗളൂരുവിന്റെ പ്രഖ്യാപനം,
ഐസ്വാള്‍ എഫ്സിയില്‍ നിന്നും ഫുള്‍ബാക്ക് ജോ സൊഹര്‍ല്യയെയും ഗോകുലം കേരളയില്‍ നിന്നും സെന്റര്‍ ബാക്ക് വുങ്ഗയം മുയിരംഗിനെയും ആണ് ബംഗളൂരു റാഞ്ചിയത്. ഇരുതാരങ്ങളുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് ബംഗളൂരു എഫ്സിയില്‍ ഒപ്പിട്ടത്.
![](http://pavilionend.in/wp-content/uploads/2020/06/fan.jpg)
ഷിലോങ്ങ് ലജോങിലൂടെ വളര്‍ന്നു വന്ന താരമാണ് ജോ. ഫുള്‍ ബാക്ക് പൊസിഷനില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ് ഈ ഇരുപതുകാരന്‍ കാഴ്ചവ്വെച്ചത്.
വുങ്ഗയം മുയിരംഗാകട്ടെ പൂനെ സിറ്റി അക്കാദമിയിലൂടെ കളിച്ചുവളര്‍ന്ന താരമാണ്.് അവസാന രണ്ടു വര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലായിരുന്നു ഈ ഇരുപത്തിയൊന്നുകാരന്‍.