ഐഎസ്എല്ലിലെ മലയാളി ക്ലബ് ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മഞ്ഞപ്പടയ്ക്ക് വെല്ലുവിളിയായി ഈ ക്ലബ്

ഐഎസ്എല്ലില്‍ നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ബംഗളൂരു എഫ്‌സിയുടെ പ്രീസീസണ്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞാല്‍ ഐഎസ്എല്ലില്‍ ഏറ്റവും അധികം മലയാളികള്‍ കളിക്കുന്ന ക്ലബ് എന്ന നേട്ടം ബംഗളൂരു എഫ്‌സിയ്ക്ക് സ്വന്തമായി.

ടീമിന്റെ സ്ഥിരം താരമായ ആശിഖ് കുരുണിയനൊപ്പം ലിയോണ്‍ അഗസ്റ്റിന്‍, ഇനായത്ത്, ശാരോണ്‍ ശിവന്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഉള്ള മലയാളികള്‍. കേരള ബ്ലാസ്റ്റേഴ്‌സില്‍ അഞ്ച് മലയാളി താരങ്ങളാണ് ഇടംപിടിച്ചത്. ഇതില്‍ എത്രപേരാണ് പ്ലേയിംഗ് ഇലവലനില്‍ ഉള്‍പ്പെടും എന്നതാണ് ഇനി കാണേണ്ടത്.

സെന്റര്‍ ബാക്കായ ഹക്കു, മധ്യനിര താരങ്ങളായ രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത്, അര്‍ജുന്‍ ജയരാജ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ടീമില്‍ ഇടംപിടിച്ചിട്ടുളള മലയാളികള്‍. ഏതായാലും കേരള ക്ലബിനോട് കിടപിടിയ്ക്കും വിധം മലയാളികള്‍ക്ക് അവസരമാണ് ബംഗളൂരു എഫ്‌സി ഇത്തവണ നല്‍കിയിരിക്കുന്നത്.

ബംഗളൂരു എഫ്‌സി പ്രീ സീസണ്‍ സ്‌ക്വാഡ് 2020-21

ഗോള്‍ കീപ്പര്‍മാര്‍

ഗുര്‍പ്രീത് സിംഗ്
ലാല്‍തുമാവിയ റാല്‍ടെ
ലാറ ശര്‍മ
ഷാരോണ്‍ ശിവന്‍

ഡിഫെന്‍ഡഴ്‌സ്

ജുവനാന്‍ ഗോണ്‍സാലസ്
ഫ്രാന്‍ ഗോണ്‍സാലസ്
രാഹുല്‍ ഭേകെ
പ്രതീക് ചൗധരി
അജിത്ത് കുമാര്‍
സോഹെര്‍ലിയാന
മുയിറാങ്
പരാഗ് ശ്രീവാസ്
നംഗ്യാല്‍ ബൂട്ടിയ
ബിസ്വാ

മിഡ്ഫീല്‍ഡഴ്‌സ്

എറിക് പാര്‍ത്താലു –
ഡിമാസ് ഡെല്‍ഗാഡോ
സുരേഷ് സിംഗ്
ഖാബ്ര –
അജയ് ഛേത്രി
ലിയോണ്‍ അഗസ്റ്റിന്‍
ഇമ്മാനുവേല്‍

ഫോര്‍വേഡ്‌സ്

സുനില്‍ ഛേത്രി
സ്ലെയ്റ്റന്‍ സില്‍വ
ക്രിസ്റ്റന്‍ ഒപ്‌സെത് –
ബ്രൗണ്‍
ഹവോയ്കിപ്
എഡ്മുണ്ട്
ഉദാന്ത സിംഗ്
ആഷിഖ്
റോഷന്‍ സിംഗ്
ഇനായത്ത്
തോയി സിംഗ്

You Might Also Like