കോച്ചിനെ കാത്തിരിക്കാന്‍ സമയമില്ല, പ്രീസീസണ്‍ പരിശീലനം ആരംഭിച്ച് ബംഗളൂരു എഫ്‌സി

Image 3
FootballISL

ഹെഡ് കോച്ച് കാര്‍ലെസ് കുഡ്രത്തിന്റെ അസാനിധ്യത്തിലും പ്രീസീസണിനുളള പരിശീലകനം തുടങ്ങി ബംഗളൂരു എഫ്‌സി. 29 കളിക്കാരനാണ് പരിശീലനത്തിനായി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെല്ലാരിയിലെ ഇന്‍സ്റ്ററ്യൂട്ട് ഓഫ് സ്‌പോട്ടിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ബംഗളൂരു ടീം തയ്യാറാകുന്നത്.

ഇന്ത്യന്‍ അസിസ്റ്റന്‍ഡ് കോച്ച് നൗഷാദ് മൂസയ്ക്കും ഇന്ത്യന്‍ സ്റ്റാഫുകളുടേയും നേതൃത്വത്തിലാണ് ടീം ബെല്ലാരിയില്‍ പരിശീലനം നടത്തുന്നത്. ടീമും സ്റ്റാഫുകളും നാല് ദിവസം ക്വാറഡീനില്‍ ഇരുന്ന ശേഷമാണ് പരിശീലന ക്യാമ്പ് തുടങ്ങുന്നത്. ടീമംഗങ്ങളുടെ കോവിഡ് പരിശോധനയും നടന്ന് കഴിഞ്ഞു.

ബംഗളൂരുവിന്റെ വിദേശ താരങ്ങളും പരിശീലകരും വിസയ്ക്കായി കാത്തിരിക്കുകയാണ്. വിസ ലഭിച്ചയുടന്‍ ഇവരും ടീമിനൊപ്പം ചേരും.

ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ടീമാണ് ബംഗാളു എഫ്‌സി. ഐഎസ്എല്ലില്‍ പ്രവേശനം നേടിയിട്ട് മൂന്ന് വര്‍ഷം ആയിട്ടുളളുവെങ്കിലും ഒരു തവണ കിരീടവും മറ്റ് രണ്ട് തവണ പ്ലേഓഫിലും കളിക്കാന്‍ ബംഗളൂരുവിന് ആയി. ഐഎസ്എല്‍ ഏഴാം സീസണിനായി വന്‍ മുന്നൊരുക്കമാണ് ബംഗളൂരു ടീം നടത്തുന്നത്.