ബംഗളൂരുവിനും എഎഫ്‌സി കപ്പ് കളിക്കാന്‍ യോഗ്യത

Image 3
FootballISL

എഎഫ്‌സി കപ്പില്‍ പന്തുതട്ടാന്‍ ബംഗളൂരു എഫ്‌സിയ്ക്കും യോഗ്യത. എഫ്‌സി ഗോവയ്ക്കും എടികെ-മോഹന്‍ ബഗാനും പിന്നാലെയാണ് ബംഗളൂരു എഫ്‌സിയും എഎഫ്‌സി കപ്പില്‍ പന്തുതട്ടാന്‍ യോഗ്യത നേടിയത്. ഐഎസ്എല്‍ ചാമ്പ്യന്മാര്‍ക്കും ഐ ലീഗ് ചാമ്പ്യന്മാര്‍ക്കും ഐഎസ്എല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയവര്‍ക്കും ആയിരുന്നു എഎഫ്‌സി കപ്പ് യോഗ്യത കിട്ടേണ്ടിയിരുന്നത്.

ഐ എസ് എല്ലില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമത് ആയതിനാല്‍ എഫ് സി ഗോവയ്ക്ക് നേരിട്ട് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത ലഭിച്ചു. ഐ ലീഗ് ജയിച്ച മോഹന്‍ ബഗാനും ഐ എസ് എല്‍ കിരീടം നേടിയ എ ടി കെ കൊല്‍ക്കത്തയും ലയിച്ചതോടെ അവരും ഒരു ടീമായി ഗ്രൂപ്പ് ഘട്ടം കളിക്കാന്‍ യോഗ്യത നേടി.

ശേഷിക്കുന്ന ഒരു സ്ഥാനമാണ് ബംഗളൂരു എഫ്‌സിയെ തേടിയെത്തിയത്. ഐഎസ്എല്ലില്‍ മൂന്നാം സ്ഥാനത്താണ് ബംഗളൂരു എഫ്‌സി ഫിനിഷ് ചെയ്തത്. എഎഫ്‌സി കപ്പിന്റെ പ്ലേ ഓഫിലാകും ബെംഗളൂരു എഫ് സി ഇറങ്ങുക.

കഴിഞ്ഞ എഎഫ്‌സി കപ്പിലെ റണ്ണറപ്പാണ് ബംഗളൂരു എഫ്‌സി. ഫൈനലില്‍ ഇറാന്‍ ക്ലബ് അല്‍ കുവ്വ അല്‍ ജാവിയയോട് തോല്‍ക്കുകയായിരന്നു. ഇതോടെ ഒരു ഐലീഗ് ടീം കളിക്കാത്ത എഎഫ്‌സി കപ്പ് എന്ന പ്രത്യേകത ഈ സീസണിലെ മത്സരത്തിനുണ്ടാകും.